ബാലെ സംഘം സഞ്ചരിച്ച മിനി ബസ് അക്വഡക്റ്റിൽ തട്ടി മറിഞ്ഞു

ആലുവ: ബാലെ സംഘം സഞ്ചരിച്ച മിനി ബസ് അക്വഡക്റ്റിൽ തട്ടി മറിഞ്ഞു. ആലുവ തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിൽ ഞായറാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. തിരുവനന്തപുരം

വൈവെ ബാലെ ഗ്രൂപ്പിന്റെ സ്വരാജ് മസ്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിന് കുറുകെ, അധികം ഉയരത്തിലല്ലാതെയാണ് പെരിയാർവാലി കനാൽ ജലം കൊണ്ടുപോകുന്ന അക്വഡെക്ട് കടന്നു പോകുന്നത്. അതിനാൽ തന്നെ ഉയരം കൂടിയ വാഹനങ്ങൾ ഇതുവഴി പോകാറില്ല. മിനി ബസിന് മുകളിൽ ബാലെക്കുള്ള സാമഗ്രികൾ ഉണ്ടായിരുന്നു. ഇവ അക്വഡക്റ്റിന്റെ അടിയിൽ തട്ടിയതിനെ തുടർന്നാണ് വാഹനം മറിഞ്ഞത്. എലൂർ പാട്ടുപുരക്കൽ ക്ഷേത്രത്തിൽ വൈകുന്നേരം പരിപാടി അവതരിപ്പിക്കാൻ പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന ചിലർക്ക് നിസാര പരിക്കുകളേറ്റു. പൊലീസും ഫയർ ഫോഴ്‌സും എത്തി വാഹനം ക്രെയിൻ ഉപയോഗിച്ച് പൊക്കിമാറ്റി. റോഡിൽ ഏറെനേരം ഗതാഗത കുരുക്കുണ്ടായി.

Tags:    
News Summary - The mini bus hit the aqueduct and overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.