തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുത്, ലിജുവിനെതിരെ ഒളിയമ്പുമായി സോണിയാഗാന്ധിക്ക് മുരളീധരന്‍റെ കത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് മുതിർന്ന നേതാവും എം.പിയുമായ കെ. മുരളീധരൻ. ഇക്കാര്യമുന്നയിച്ച് കോൺഗ്രസ് ഹൈക്കമാൻഡിന് കെ. മുരളീധരൻ ഹൈക്കമാൻഡിന് കത്തയച്ചു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം വേണം. തോറ്റവർ അതതു മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെ. രാജ്യസഭയിൽ ക്രിയാത്മകമായി ചർച്ചകളിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും മുരളീധരൻ കത്തിൽ പറയുന്നു.

കത്തിൽ ലിജുവിന്‍റെ പേര് എടുത്തുപറയുന്നില്ലെങ്കിലും പരോക്ഷമായി മുരളീധരൻ ഇക്കാര്യമാണ് ഉന്നയിക്കുന്നതെന്ന് വ്യക്തമാണ്. 2011ലും 2021ലും അമ്പലപ്പുഴയിലും 2006ൽ കായംകുളത്തും നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ട സ്ഥാനാർഥിയാണ് ലിജു. അദ്ദേഹത്തിന് എതിരായ നീക്കമായാണ് മുരളീധരന്റെ നടപടി വിലയിരുത്തപ്പെടുന്നത്.

ഹൈക്കമാൻഡ് നിർദേശിച്ച ശ്രീനിവാസൻ കൃഷ്ണന് പകരമാണ് കെ. സുധാകരൻ ലിജുവിന്റെ പേരു നിർദേച്ചത്. ഇന്നലെ കെ. സുധാകരനൊപ്പം ലിജു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കെ. മുരളീധരൻ ഹൈക്കമാൻഡിന് കത്തയച്ചിരിക്കുന്നത്. 

Tags:    
News Summary - The losers should not be considered for the Rajya Sabha- K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.