Posted On
date_range Updated On
date_range മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; കുട്ടിയുടെ നില ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പൂവച്ചൽ യു.പി സ്കൂൾ വിദ്യാർഥി ഇമ്മാനുവേൽ ആണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിമന്‍റ് കയറ്റിവന്ന ലോറിയാണ് വിദ്യാർഥിയെ ഇടിച്ചിട്ടത്. റോഡിൽവീണ കുട്ടിയുടെ അരക്ക് മുകളിലൂടെയാണ് ലോറി കയറിയിറങ്ങിയത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാവാം കുട്ടിയെ ലോറി ഇടിച്ചിട്ടതെന്നാണ് പ്രാഥമിക നിഗമനം.
ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം വരുത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.