കോട്ടയം: സ്വകാര്യ ബാങ്കിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയതിന് യുവാവിന്റെ വിരൽ വെട്ടിയെടുത്ത് പ്രതികാരം. ബാങ്ക് നിയോഗിച്ച സംഘമാണ് വീടുകയറി ആക്രമിച്ച് യുവാവിന്റെ വിരൽമുറിച്ചത്.
കോട്ടയം ആനത്താനത്തിനടുത്താണ് സംഭവം. ആനത്താനം സ്വദേശി രഞ്ജിത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
മണർക്കാടുള്ള സ്വകാര്യ ബാങ്കിന്‍റെ ശാഖ നിയോഗിച്ച ആളുകളാണ് ആക്രമണം നടത്തിയതെന്ന് രഞ്ജിത്തിന്‍റെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.