എറണാകുളം ടോക്-എച്ച് പബ്ലിക് സ്കൂളിൽ മലർവാടി - ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിച്ച ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ

പ്രാഥമിക പരീക്ഷ എഴുതുന്നവർ

ലിറ്റിൽ സ്കോളർ ഒന്നാംഘട്ട മത്സരം സമാപിച്ചു

കോഴിക്കോട്: മല‍‌ർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് നടത്തിയ മീഡിയ വൺ ലിറ്റിൽ സ്കോളർ ഒന്നാംഘട്ട മത്സരം സമാപിച്ചു. 250 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ അരലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കെടുത്തു. കേരളത്തിലെ 14 ജില്ലകൾക്ക് പുറമെ ചെന്നൈ, ഡൽഹി, ആൻഡമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ആദ്യഘട്ട പരീക്ഷ നടന്നു. ദുബൈ, ഒമാൻ, ഖത്തർ, കുവൈത്ത്, സൗദി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നേരത്തെ പരീക്ഷ പൂർത്തിയായിരുന്നു.

ഫലം 26ന് പ്രസിദ്ധീകരിക്കും. മൂന്നാം ക്ലാസ് മുതൽ മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥിൾ മൂന്ന് വിഭാഗങ്ങളിലായി പരീക്ഷയെഴുതി. ഓരോ ജില്ലയിൽ നിന്നും കൂടുതൽ മാർക്ക് നേടുന്ന 150 വിദ്യാർഥികളെ രണ്ടാം ഘട്ട മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. ഫെബ്രുവരി മൂന്നിന് 20ലധികം കേന്ദ്രങ്ങളിലായാണ് രണ്ടാം ഘട്ട മത്സരം നടക്കുക. ഗ്രാൻഡ് ഫിനാലെ മീഡിയവൺ സംപ്രേഷണം ചെയ്യും. 40 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതൽ എ ഗ്രേഡ് കരസ്ഥമാക്കുന്ന സ്കൂളിന് അലിരിസ റോബോട്ടിക്സ് നൽകുന്ന റോബോട്ട് ലഭിക്കും. ഏഗൺ ലേണിങ്ങ് ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ.

Tags:    
News Summary - The Little Scholar 1st round competition has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.