കെ.​ബി. ഗ​ണേ​ഷ്​ കു​മാർ, ജെ. ​ചി​ഞ്ചു​റാ​ണി​

ഉറച്ച കോട്ടയിൽ ഇടതിന്‍റെ തകർച്ച; മ​ന്ത്രി​മാ​രാ​യ ജെ. ​ചി​ഞ്ചു​റാ​ണി​ക്കും കെ.​ബി. ഗ​ണേ​ഷ്​ കു​മാ​റിനും തോൽവി

കൊ​ല്ലം: ഇ​ട​തി​ന്‍റെ​ ഉ​റ​ച്ച കോ​ട്ട​യാ​യ കൊ​ല്ലം അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളെ ത​ക​ർ​ത്തെ​റി​ഞ്ഞ ശ്മ​ശാ​ന ഭൂ​മി​യാ​യി.​ കാ​ൽ​നൂ​റ്റാ​ണ്ട്​ മു​മ്പ്​ നേ​ടി​യ അ​തേ വി​ജ​യം കൊ​ല്ല​ത്ത്​ വീ​ണ്ടും യു.​ഡി.​എ​ഫ്​ കൊ​യ്​​തെ​ടു​ത്ത​പ്പോ​ൾ ഇ​ട​തി​ൽ​നി​ന്ന്​ ഒ​രു സീ​റ്റ്​ പി​ടി​ച്ചെ​ടു​ത്ത്​ ബി.​ജെ.​പി ഭ​ര​ണ​ക​ക്ഷി​ക്ക്​ ക​ന​ത്ത പ്ര​ഹ​രം ന​ൽ​കി ​ഞെ​ട്ടി​ച്ചു.

സി.​പി.​എ​മ്മും സി.​പി.​ഐ​യും ഓ​രോ സീ​റ്റ്​ വീ​തം നേ​ടി നാ​ണം​കെ​ട്ട​പ്പോ​ൾ ജി​ല്ല​യി​ൽ മ​ത്സ​രി​ച്ച മൂ​ന്ന്​ സീ​റ്റും നേ​ടി ആ​ർ.​എ​സ്.​പി രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ൽ വ​ൻ തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തി. ഇ​തി​നു​മു​മ്പ്​ യു.​ഡി.​എ​ഫ്​ എ​ട്ടു സീ​റ്റ്​ ​കൊ​ല്ല​ത്ത്​ നേ​ടി​യ​ത്​ 2001ലാ​ണ്. അ​ന്ന്​ ഇ​ട​തി​ന്​ മൂ​ന്ന്​ സീ​റ്റ്​ കി​ട്ടി​യെ​ങ്കി​ൽ ഇ​ക്കു​റി ര​ണ്ട്​ സീ​റ്റി​ൽ ഒ​തു​ങ്ങി. അ​തും ധ​ന​മ​​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റേ​ത്​ ക​ഷ്ടി​ച്ചു​ള്ള ക​ട​ന്നു​കൂ​ട​ലാ​യി. സി.​പി.​എ​മ്മി​ൽ നി​ന്നെ​ത്തി​യ ​മു​ൻ എം.​എ​ൽ.​എ ഐ​ഷ പോ​റ്റി അ​ദ്ദേ​ഹ​ത്തി​ന്​ ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി.

തോ​റ്റ​വ​രി​ൽ മ​ന്ത്രി​മാ​രാ​യ ജെ. ​ചി​ഞ്ചു​റാ​ണി​യും കെ.​ബി. ഗ​ണേ​ഷ്​ കു​മാ​റും ഉ​ൾ​പ്പെ​ടും. വി​ജ​യി​ച്ച പ്ര​മു​ഖ​രി​ൽ മു​ൻ​മ​ന്ത്രി​യും ആ​ർ.​എ​സ്.​പി സെ​ക്ര​ട്ട​റി​യു​മാ​യ ഷി​ബു ബേ​ബി ജോ​ണു​ണ്ട്. ഇ​ട​ത്​ കോ​ട്ട​ക​ളാ​യ ഇ​ര​വി​പു​രം, ച​ട​യ​മം​ഗ​ലം, കു​ന്ന​ത്തൂ​ർ, കൊ​ല്ലം എ​ന്നി​വ​യ​ട​ക്കം ക​ട​പു​ഴ​കി. മു​സ്‍ലിം ലീ​ഗ്​ മ​ത്സ​രി​ച്ച പു​ന​ലൂ​രി​ൽ മാ​ത്ര​മാ​ണ്​ ഇ​ട​തി​ന്​ അ​ഞ്ച​ക്കം ക​ട​ന്ന മാ​ന്യ​മാ​യ വി​ജ​യം ല​ഭി​ച്ച​ത്. ഇ​വി​ടെ സി.​പി.​ഐ​യു​ടെ അ​ജ​യ​പ്ര​സാ​ദ്​ ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​നാ​ണ്​ വി​ജ​യി​ച്ച​ത്. 30 വ​ർ​ഷ​മാ​യി ഇ​ട​തി​നൊ​പ്പ​മു​ള്ള ഇ​ര​വി​പു​ര​ത്ത്​ സി.​പി.​എ​മ്മി​ന്‍റെ എം. ​നൗ​ഷാ​ദ്​ എ​ണ്ണാ​യി​ര​ത്തോ​ളം വോ​ട്ടി​നാ​ണ്​ തോ​റ്റ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഡി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്ത്​ വ​ന്ന ആ​ർ.​എ​സ്.​പി​യു​ടെ യു​വ​ജ​ന നേ​താ​വ്​ വി​ഷ്ണു​മോ​ഹ​നെ​തി​രെ നൗ​ഷാ​ദി​ന്‍റെ പ​രാ​ജ​യം സി.​പി.​എ​മ്മി​ന്​ നാ​ണ​ക്കേ​ടാ​യി.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ഇ​ട​തി​ലും വ​ല​തി​ലു​മാ​യി മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യ കെ.​ബി. ഗ​ണേ​ഷ്​ കു​മാ​റി​ന്‍റെ പ​ത്ത​നാ​പു​ര​ത്തെ തോ​ൽ​വി​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ എ​തി​രാ​ളി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യാ​ണ്​ ഇ​ക്കു​റി ഗ​ണേ​ഷി​നെ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. മ​ന്ത്രി ചി​ഞ്ചു റാ​ണി​ക്കെ​തി​രെ ച​ട​യ​മം​ഗ​ല​ത്തെ എം.​എം. ന​സീ​റി​ന്‍റെ അ​ട്ടി​മ​റി വി​ജ​യം സി.​പി.​ഐ​ക്ക്​ ​ഞെ​ട്ട​ലാ​യി. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​വ​ർ ത​മ്മി​ലാ​ണ്​ മ​ത്സ​രി​ച്ച​ത്. യു.​ഡി.​എ​ഫ്​ സീ​റ്റ്​ നി​ല​നി​ർ​ത്തി​യ കു​ണ്ട​റ​യി​ൽ ഭൂ​രി​പ​ക്ഷം വ​ർ​ധി​ച്ച​ു.

Tags:    
News Summary - The Left's collapse in a strong stronghold Ministers J. Chinchuran and K.B. Ganesh Kumar suffer defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.