ഓ​മ​ല്ലൂ​ർ എ​ലോ​ഹിം ​ഗ്ലോ​ബ​ൽ വ​ർ​ഷി​പ്​ സെ​ന്‍റ​റി​ൽ ആ​രാ​ധ​ന ത​ട​യാ​നു​ള്ള ​ശ്ര​മ​ത്തെ തു​ട​ർ​ന്ന്​ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ

വൃദ്ധസദനത്തിൽ കുട്ടികൾക്ക്​ മർദനം; വർഷിപ് സെന്ററിലെ ആരാധന തടയാൻ ശ്രമം; സംഘർഷാവസ്ഥ

പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ൾ​ക്കും അ​ന്തേ​വാ​സി​ക​ൾ​ക്കും മ​ർ​ദ​ന​മേ​റ്റ ‘സ്​​നേ​ഹ​ത​ണ​ൽ’ വൃ​ദ്ധ സ​ദ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ എ​ലോ​ഹിം വ​ർ​ഷി​പ് സെ​ന്റ​റി​ലെ ആ​രാ​ധ​ന ത​ട​യാ​നു​ള്ള ശ്ര​മ​ത്തെ തു​ട​ർ​ന്ന്​ സം​ഘ​ർ​ഷാ​വ​സ്ഥ. സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നാ​യ പാ​സ്റ്റ​ർ ബി​നു വാ​ഴ​മു​ട്ട​ത്തെ അ​റ​സ്റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി ന​ട​ത്തി​യ മാ​ർ​ച്ചാ​ണ്​ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​വി​ടെ പ​തി​വ്​ ആ​രാ​ധ​ന​ക്കാ​യി വി​ശ്വാ​സി​ക​ൾ എ​ത്തി​യ സ​മ​യ​ത്താ​ണ്​ പ്ര​തി​ഷേ​ധ​വു​മാ​യി ബി.​ജെ.​പി​ക്കാ​ർ എ​ത്തി​യ​ത്. ആ​രാ​ധ​ന​ക്കു​ള്ള അ​വ​കാ​ശം ത​ട​യു​ന്ന​തി​നെ​തി​രെ വി​ശ്വാ​സി​ക​ളും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​മു​ണ്ടാ​യി. പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും എ​ത്തി. പാ​സ്റ്റ​റെ അ​റ​സ്റ്റ് ചെ​യ്യാ​തെ പി​ൻ​വാ​ങ്ങി​ല്ലെ​ന്ന് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും പ്രാ​ർ​ഥി​ക്കാ​തെ പോ​കി​ല്ലെ​ന്ന് വി​ശ്വാ​സി​ക​ളും നി​ല​പാ​ടെ​ടു​ത്തു. ഇ​തി​നി​ടെ പൊ​ലീ​സി​ന്റെ സം​ര​ക്ഷ​ണ​യി​ൽ വി​ശ്വാ​സി​ക​ൾ ഹാ​ളി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തി. സം​ഘ​ർ​ഷ​ത്തി​നി​ടെ ഏ​താ​നും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ച്ചു.

ചെ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഊ​ന്നു​ക​ല്ല് വെ​ട്ടോ​ലി​മ​ല​യി​ലാ​ണ്​ എ​ലോ​ഹിം വ​ർ​ഷി​പ് സെ​ന്റ​റി​ന്​ കീ​ഴി​ലെ ‘സ്​​നേ​ഹ​ത​ണ​ൽ’ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ പ​ഠി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ കൊ​ണ്ടു​വ​ന്നു താ​മ​സി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്കും ​അ​​ന്തേ​വാ​സി​ക​ൾ​ക്കും നേ​രെ​യാ​ണ്​ അ​തി​ക്ര​മം ന​ട​ന്ന​ത്. ഇ​വി​ടു​ത്തെ മാ​നേ​ജ​ർ അ​ട​ക്കം മൂ​ന്നു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ന​ട​ത്തി​പ്പു​കാ​ര​ൻ ബി​നു വാ​ഴ​മു​ട്ട​ത്തി​ലി​നെ​തി​രെ കാ​ര്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചെ​ങ്കി​ലും ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ലാ​ണ്. ഓ​മ​ല്ലൂ​രി​ൽ വാ​ട​ക​ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ന്റെ ഹാ​ളാ​ണ്​ അ​നു​മ​തി​യി​ല്ലാ​തെ വ​ർ​ഷി​പ് സെ​ന്റ​റാ​ക്കി മാ​റ്റി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കെ​ട്ടി​ട ഉ​ട​മ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കു​ക​യും വാ​ട​ക ഒ​ഴി​യാ​ൻ പാ​സ്റ്റ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ അ​നു​മ​തി​യോ ലൈ​സ​ൻ​സോ ഇ​ല്ലാ​തെ​യാ​ണ് ക​ല്യാ​ണ മ​ണ്ഡ​പം പ്രാ​ർ​ഥ​ന ഹാ​ളാ​ക്കി മാ​റ്റി​യ​തെ​ന്ന്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ ആ​തി​ര വി. ​നാ​യ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Children beaten in old age home; Attempt to stop worship at worship center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.