‘ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​മി​താ​ധി​കാ​രം പ്ര​യോ​ഗി​ക്കുന്നു’; ജയിലുകളിൽ പണപ്പിരിവും അഴിമതിയുമെന്ന് പരാതി പ്രളയം

തി​രു​വ​ന​ന്ത​പു​രം: സ്ഥ​ലം​മാ​റ്റ​ത്തി​ന് പ​ണ​പ്പി​രി​വും വ്യാ​പ​ക അ​ഴി​മ​തി​യു​മാ​ണ്​ പ​ല ജ​യി​ലു​ക​ളി​ലും തു​ട​രു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി പ്ര​ള​യം. സം​സ്ഥാ​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ അ​ഴി​മ​തി​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഊ​മ​ക്ക​ത്ത്​ പ്ര​വാ​ഹ​മാ​ണ്​ ജ​യി​ൽ വ​കു​പ്പി​ലേ​ക്കും ആ​സ്ഥാ​ന​ത്തേ​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​മി​താ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ന്നെ​ന്നും സ​ർ​വി​സി​ൽ നി​ന്ന് വി​ര​മി​ച്ച ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​പ്പോ​ഴും വ​കു​പ്പി​ൽ സ്വാ​ധീ​നം തു​ട​രു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വി​ര​മി​ച്ച ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പേ​രി​ൽ പ​ണ​പ്പി​രി​വും ഭീ​ഷ​ണി​യും ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ചി​ല ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​വു​കാ​രു​മാ​യി അ​വി​ശു​ദ്ധ ബ​ന്​​ധ​മു​ണ്ടാ​ക്കി​​യെ​ന്നും ഇ​ത്ത​രം ത​ട​വു​കാ​ർ​ക്ക്​ ജ​യി​ലു​ക​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും ഊ​മ​ക്ക​ത്തു​ക​ളി​ലു​ണ്ട്. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​രെ​ടു​ത്ത്​ പ​രാ​മ​ർ​ശി​ച്ചു​ള്ള പ​രാ​തി​യു​മു​ണ്ട്. ക​ഴി​ഞ്ഞ​കാ​ല​ത്ത്​ ജ​യി​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന കാ​ര്യ​ങ്ങ​ളും പ​ല പ​രാ​തി​ക​ളി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ചി​ല ജ​യി​ലു​ക​ളി​ൽ സു​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രെ​ടു​ത്ത്​ പ​റ​ഞ്ഞു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളു​മു​ണ്ട്. എ​ന്നാ​ൽ ​ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല സം​ഘ​ട​ന​യി​ലെ ഗ്രൂ​പ്പ്​ പോ​രാ​ണ്​ ഈ ​പ​രാ​തി​ക​ൾ​ക്ക്​ പി​ന്നി​ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്​​ത​മാ​ണ്. അ​തി​ന്​ പു​റ​മെ സം​ഘ​ട​ന തെ​രെ​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.

ഈ ​പ​രാ​തി​ക​ളു​ടെ​യും ഊ​മ​ക്ക​ത്തു​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ്‌​പെ​ഷ​ൽ ബ്രാ​ഞ്ചും വി​ജി​ല​ൻ​സും ര​ഹ​സ്യാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യാ​ണ്​ വി​വ​രം. ക​ഴി​ഞ്ഞ​ദി​വ​സം ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ജ​യി​ലു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൊ​ള്ളേ​ണ്ട നി​ല​പാ​ട്​ സം​ബ​ന്​​ധി​ച്ച്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. അ​ർ​ഹ​ർ​ക്ക്​ പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക്​ അ​ത്​ ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. അ​തി​ന്​ പി​ന്നാ​ലെ​യും ജ​യി​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക​ൾ സം​ബ​ന്​​ധി​ച്ച്​ പ​രാ​തി​ക​ൾ പു​റ​ത്തു​വ​രി​ക​യാ​ണ്.

Tags:    
News Summary - Complaints allege money laundering and corruption in prisons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.