കൊടുങ്ങല്ലൂർ: 2019ൽ നിശ്ചയിച്ച ഭൂമിയുടെ ന്യായവില ഓരോ വില്ലേജിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പുനർനിർണയിക്കുമെന്ന് രജിസ്ട്രേഷൻ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ഒ.ജെ. ജനീഷ്. ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്‍റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കൊടുങ്ങല്ലൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അധ്യക്ഷനും 14 ജില്ല നേതാക്കളും മന്ത്രിയെ പൊന്നാട അണിയിച്ചു. 14 ജില്ലകളിലെയും മുന്നൂറോളം ആധാരം എഴുത്ത് യൂണിറ്റുകളിൽ നിന്നായി 3000ത്തിൽ പരം ആധാരം എഴുത്തുകാർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൻ ഹണി പീതാംബരൻ, കൗൺസിലർ ചൈതന്യ ബിജു, സംസ്ഥാന ട്രഷറർ സി.പി. അശോകൻ, ഒ.എം. ദിനകരൻ എന്നിവർ സംസാരിച്ചു. തൃശൂർ ജില്ല സെക്രട്ടറി തോമസ് വടക്കൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.