1. കൂത്തുപറമ്പിൽ മന്ത്രി രാഘവന്‍റെ കാർ തടഞ്ഞപ്പോൾ 2. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഡി.​വൈ.​എ​ഫ്.​ഐ പ്രവർത്തകർ

കൂത്തുപറമ്പ് വെടിവെപ്പ് ജോലിയുടെ ഭാഗമായ സംഭവം; ആരോപണങ്ങളിൽ ബുദ്ധിമുട്ടില്ലെന്ന് റവഡ ചന്ദ്രശേഖർ

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പ് ജോലിയുടെ ഭാഗമായ സംഭവമെന്ന് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ. കുത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ യാതൊരു ബുദ്ധിമുട്ടുമില്ല. ആ രീതിയിൽ മാത്രമേ സംഭവത്തെ കാണുന്നുള്ളൂ. ഇതുവരെ നല്ല രീതിയിൽ സേവനം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും റവഡ ചന്ദ്രശേഖർ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ റ​വ​ഡ​യെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ക​സേ​ര​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ ക​ണ്ണൂ​ർ സി.​പി.​എം നേ​തൃ​ത്വം ക​ടു​ത്ത എ​തി​ർ​പ്പാ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് റ​വ​ഡ​യെ കൊ​ണ്ടു ​വ​രാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ തീ​രു​മാ​നി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ൽ യു.​പി.​എ​സ്.​സി കേ​ര​ള​ത്തി​ന് കൈ​മാ​റി​യ പ​ട്ടി​ക​യി​ലു​ള്ള നി​തി​ൻ അ​ഗ​ർ​വാ​ൾ, റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ർ, യോ​ഗേ​ഷ് ഗു​പ്ത എ​ന്നി​വ​രെക്കുറിച്ച് ല​ഘു​വി​വ​ര​ണം മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ് ന​ട​ത്തിയത്. മൂ​ന്നു ​പേ​രി​ൽ ത​മ്മി​ൽ ഭേ​ദം റ​വ​ഡ ച​ന്ദ്ര​ശേ​ഖ​റെ​ന്നും അ​തി​നാ​ലാ​ണ്​ നി​യ​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. ​

റോ​ഡ് സു​ര​ക്ഷ ക​മീ​ഷ​ണ​ര്‍ നി​തി​ന്‍ അ​ഗ​ര്‍വാ​ളാ​ണ് പ​ട്ടി​ക​യി​ലെ ആ​ദ്യ പേ​രു​കാ​ര​ന്‍. സ​ര്‍ക്കാ​റി​ന്റെ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്ക് ഒ​രു ത​ര​ത്തി​ലും വ​ഴ​ങ്ങാ​ത്ത അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ ബി.​എ​സ്.​എ​ഫ് മേ​ധാ​വി​യാ​യി​രി​ക്കെ, പാ​കി​സ്താ​ന്‍ അ​തി​ര്‍ത്തി വ​ഴി​യു​ള്ള ക​ട​ന്നു​ക​യ​റ്റം ത​ട​യു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ കേ​ന്ദ്രം മാ​തൃ സ​ര്‍വി​സി​ലേ​ക്ക്​ മ​ട​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

തു​ട​ര്‍ന്നാ​യി​രു​ന്നു റ​വ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണം. റ​വ​ഡ എ.​എ.​എ​സ്.​പി​യാ​യി​രി​ക്കെ, കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​പ്പി​ല്‍ അ​ഞ്ച്​ ഡി.​വൈ.​എ​ഫ്‌.​ഐ​ക്കാ​ര്‍ മ​രി​ച്ച കാ​ര്യം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ല്ല. കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യു​മു​ണ്ടാ​യി​ല്ല. മൂ​ന്നാം പേ​രു​കാ​ര​നാ​യ യോ​ഗേ​ഷ് ഗു​പ്ത​യെ​ക്കു​റി​ച്ചും വി​വ​ര​ണ​മു​ണ്ടാ​യി.

അതേസമയം, കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​പ്പിൽ സി.പി.എം പ്രതിക്കൂട്ടിൽ നിർത്തിയ രവഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തിലാണ് രവത ചന്ദ്രശേഖരന്‍ വെടിവെക്കാന്‍ ഉത്തരവിട്ടതെന്നാണ് സതീശൻ പറഞ്ഞത്.

പൊലീസ് ആക്ട് പ്രകാരം കൃത്യമായ സമയത്താണ് വെടിവെക്കാൻ ഉത്തരവിട്ടത്. എം.വി. രാഘവനെ കൊലപ്പെടുത്താനാണ് സി.പി.എം അന്ന് ശ്രമിച്ചത്. അന്ന് സ്വാശ്രയ മെഡിക്കല്‍ കോളജിനെതിരെ സമരം നടത്തിയ സി.പി.എമ്മാണ് മാപ്പ് പറയേണ്ടത്. ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാല നിയമം പാസാക്കുകയാണെന്നും സതീശൻ വ്യക്തമാക്കി.

വില്ലൻ ടു നായകൻ

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പി​ൽ അ​ഞ്ച് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ വെ​ടി​യേ​റ്റ് മ​രി​ക്കാ​നി​ട​യാ​യ സംഭവത്തിലെ വി​ല്ല​നെ​യും ഒ​പ്പം​കൂ​ട്ടി സി.​പി.​എം. കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​ധാ​നി​ക​ളി​ൽ ഒ​രാ​ളാ​യ അ​ന്ന​ത്തെ ത​ല​ശ്ശേ​രി എ.​എ​സ്.​പി റവ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​ക്കി​യ​തി​ൽ ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി​യി​ലും മു​റു​മു​റു​പ്പ് ശ​ക്തം.

സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നെ​തി​രെ സ​മ​രം ന​ട​ത്തി ര​ക്ത​സാ​ക്ഷി​ത്വം​വ​രി​ച്ച​വ​രെ മ​റ​ന്ന്, സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക്ക് അ​നു​മ​തി ന​ൽ​കി​യ അ​തേ ഇ​ട​തു സ​ർ​ക്കാ​റി​നാ​ണ് അ​ന്ന​ത്തെ ‘കൊ​ല​യാ​ളി’​യെ ഡി.​ജി.​പി​യാ​ക്കാ​നു​ള്ള നി​യോ​ഗം കൈ​വ​ന്ന​ത്. സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ ന്യാ​യീ​ക​രി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​നും രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും അ​ണി​ക​ളി​ൽ നി​രാ​ശ​യും അ​മ​ർ​ഷ​വും ​പ്ര​ക​ട​മാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ണി​ക​ൾ ഇ​ക്കാ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നു​മു​ണ്ട്. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​ൻ മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടി​ലെ അ​തൃ​പ്തി പേ​രി​നെ​ങ്കി​ലും പ്ര​ക​ട​മാ​ക്കി​യ​ത്.

വെ​ടി​വെ​പ്പ് സം​ഭ​വ​ത്തി​നു​ശേ​ഷം റവ​ഡ ച​ന്ദ്ര​ശേ​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ കൊ​ല​യാ​ളി​യാ​ക്കി​യാ​യി​രു​ന്നു അ​​ന്ന​ത്തെ മു​ദ്രാ​വാ​ക്യ​മേ​റെ​യും. പ​രി​യാ​രം ക്ഷ​യ​രോ​ഗ ആ​ശു​പ​ത്രി സ്വ​കാ​ര്യ സ്വ​ത്താ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കെ. ​ക​രു​ണാ​ക​ര​ൻ സ​ർ​ക്കാ​റി​ന്റെ വി​ദ്യാ​ഭ്യാ​സ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​മാ​ണ് കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​പ്പി​ൽ ക​ലാ​ശി​ച്ച​ത്.

മ​ന്ത്രി​മാ​രെ ക​രി​​ങ്കൊ​ടി കാ​ണി​ക്കാ​ൻ ഡി.​വൈ.​എ​ഫ്.​ഐ തീ​രു​മാ​നി​ച്ച​തി​നി​ടെ 1994 ന​വം​ബ​ർ 25നാ​ണ് കൂ​ത്തു​പ​റ​മ്പ് അ​ർ​ബ​ൻ ബാ​ങ്കി​ന്റെ സാ​യാ​ഹ്ന ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മ​ന്ത്രി എം.​വി. രാ​ഘ​വ​ൻ എ​ത്തു​ന്ന​ത്. പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ ലാ​ത്തി​ച്ചാ​ർ​ജി​ൽ തു​ട​ങ്ങി​യ പൊ​ലീ​സ് ന​ട​പ​ടി വെ​ടി​വെ​പ്പി​ലാ​ണ് ക​ലാ​ശി​ച്ച​ത്. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​കെ. രാ​ജീ​വ​ൻ, കെ.​വി. റോ​ഷ​ൻ, ഷി​ബു ലാ​ൽ, മ​ധു, ബാ​ബു എ​ന്നി​വ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് 28 വ​ർ​ഷം കി​ട​പ്പി​ലാ​യ പു​ഷ്പ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷ​വും മ​രി​ച്ചു.

സ​ർ​ക്കാ​ർ നി​യ​മി​ച്ച പ​ത്മ​നാ​ഭ​ൻ ക​മീ​ഷ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ഡെപ്യൂട്ടി ക​ല​ക്ട​ർ ടി.​ടി. ആ​ന്റ​ണി, ഡി​വൈ.​എ​സ്.​പി. ഹ​ക്കീം ബ​ത്തേ​രി, എ​സ്.​പി. റവ​ഡ ച​ന്ദ്ര​ശേ​ഖ​ർ തു​ട​ങ്ങി​യ​വ​രെ കു​റ്റ​ക്കാ​രാ​യി ക​ണ്ടു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച് കൂ​ത്തു​പ​റ​മ്പ് കോ​ട​തി റവ​ഡ ച​ന്ദ്ര​ശേ​ഖ​ർ ഉ​ൾ​​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്തെ​ങ്കി​ലും ഹൈ​കോ​ട​തി അ​ത് റ​ദ്ദാ​ക്കി. 

Tags:    
News Summary - The Koothuparamba firing was part of the Job - Ravada Chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.