Posted On
date_range Updated On
date_range അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു
കോഴിക്കോട്: അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല്‍ പ്രബീഷ് - റീന ദമ്പതികളുടെ മകന് അനന് പ്രബീഷ് (9) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍ സെക്കന്ററി സ്കൂളിനടുത്തു വെച്ച് അനന് പ്രബീഛിനെ ബൈക്ക് ഇടിച്ചത്. സ്കൂള്‍ പരിസരത്തു കൂടി നടന്നുപോവുകയായിരുന്ന അനനെ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ അനനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നു മരണം സംഴിച്ചത്.
എം.ജി.എം സ്കൂളില്‍ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരങ്ങള്‍: അലന്, ആകാശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.