റോസ്‍ലിൻ
Posted On
date_range Updated On
date_range നരബലിക്ക് ഇരയായ റോസ്‍ലിന്റെ മകളുടെ ഭർത്താവ് മരിച്ച നിലയിൽ
പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്കിരയായ റോസ്‌ലിന്റെ മകളുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ എങ്കക്കാടുള്ള വാടകവീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജുവാണ് (44) മരിച്ചത്. ഭാര്യയും റോസ്‍ലിന്റെ മകളുമായ മഞ്ജു വര്‍ഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയിരുന്നതിനാല്‍ ബിജു വീട്ടില്‍ തനിച്ചായിരുന്നു.
മരണകാരണം എന്തെന്ന് വ്യക്തമല്ല. മഞ്ജുവും സഞ്ജുവുമാണ്റോസ്‍ലിന്റെ മക്കൾ. നരബലിക്ക് ഇരയായ റോസ്ലിന്റെ മൃതദേഹം ഇലന്തൂരിലെ നരബലി നടന്ന വീട്ടിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് റോസ്‍ലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽനിന്ന് മക്കൾക്ക് വിട്ടുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.