മന്ത്രി സജി ചെറിയാന്റെ വാഗ്ദാന ലംഘനത്തിനെതിരെ സമരസമിതിയുടെ വീട് ഉയരുന്നു

കോട്ടയം: കൊഴുവല്ലൂർ കിഴക്കേ മോടിയിൽ തങ്കമ്മയുടെ ഭവന നിർമാണത്തിന് ആരംഭം കുറിച്ചു കൊണ്ട് ഒക്ടോബർ 27 രാവിലെ 9.30ന്  മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കല്ലിടൽ നിർവഹിക്കും. കെ റെയിൽ കുറ്റിയിടൽ നടന്നപ്പോൾ തങ്കമ്മക്ക് ഭക്ഷണം പാചകം ചെയ്യുവാൻ ഏക ആശ്രയമായിരുന്ന മുറ്റത്തെ കല്ലടുപ്പിൽ കുറ്റിയിടുകയും ആ കുറ്റി ഒരു സ്മാരകമായി പ്രഖ്യാപിച്ച് സമരസമിതി നിലനിർത്തുകയും ചെയ്തു.

സംസ്ഥാന വ്യാപകമായി കല്ലൂരി എറിയുകയും ചെയ്ത സാഹചര്യത്തിൽ പദ്ധതി പ്രദേശം സന്ദർശിക്കുവാൻ എത്തിയ രമേശ് ചെന്നിത്തല ആ കുറ്റി ഊരി കളയുകയുണ്ടായി. അതിനെ തുടർന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജി ചെറിയാൻ അതേ അടുപ്പിൽ കുറ്റി പുനഃസ്ഥാപിച്ചത് വലിയ വിവാദത്തിന് ഇടവരുത്തിയിരുന്നു.

കുറ്റി പുനസ്ഥാപിച്ച സജി ചെറിയാൻ തങ്കമ്മക്ക് നൽകിയ വാഗ്ദാനം ലംഘിച്ചതിനെ തുടർന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ കൊഴുവല്ലൂർ യൂനിറ്റ് മുൻകൈയെടുത്ത് ഭവന നിർമാണ സമിതിക്ക് രൂപീകരിച്ചു. സമിതി നടത്തിയഫണ്ട് സ്വരൂപണത്തിലൂടെയും കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 99 എം.എൽ.എ മാർക്ക് പകരം വാഴ എന്ന സമരപരിപാടിയുടെ ഭാഗമായി നട്ട വാഴകളുടെ കുല സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം പരസ്യ ലേലം ചെയ്തു ഇതിനോടകം സമാഹരിച്ച തുകയും കൊണ്ടാണ് നിർമാണ പ്രവർത്തനത്തിന് ആരംഭം കുറിക്കുന്നത്.

കല്ലിടൽ കർമ്മത്തിൽ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, ഭവന നിർമ്മാണ സമിതി രക്ഷാധികാരികളായ ജോസഫ് എം. പുതുശ്ശേരി, അഡ്വ. എബി കുര്യാക്കോസ്, ആർ. പാർഥസാരഥി വർമ്മ എന്നിവർ പങ്കെടുക്കും.

Tags:    
News Summary - The house of the Samara Samiti rises against Minister Saji Cherian's breach of promise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.