ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത് രണ്ടു പൊലീസുകാരുടെ വീഴ്ചയെന്ന് റിപ്പോർട്ട്; വകുപ്പുതല നടപടിക്ക് ഉത്തരവ്

റിപ്പബ്ലിക് ദിനാഘോഷത്തിൽ കാസർകോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്കു വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എ.ആർ ക്യാംപിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ എന്നിവർക്കെതിരെയാണു റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പുതല നടപടി എടുക്കാൻ ഉത്തരവായി. സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എ.ഡി.എം ലാൻഡ് റവന്യൂ കമ്മിഷണർക്കു കൈമാറി.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് ഉയർത്തിയ പതാകയാണു തലകീഴായത്. അബദ്ധം മനസിലായതു മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണു പതാക തലകീഴായതു ചൂണ്ടിക്കാട്ടിയത്. പിന്നീടു പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി.

Tags:    
News Summary - the hoisting of the national flag upside down was the fault of two policemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.