മോൻസൺ കേസിൽ ഹൈ​ക്കോടതിയുടെ ഇടപെടൽ സർക്കാറിന്​ തിരിച്ചടി; പൊലീസിന്​ സമ്മർദമേറും

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ കേസിൽ പൊലീസിനെതിരായ ഹൈകോടതി വിമർശനം സർക്കാറിന്​ കുരുക്കാവും. കേരള പൊലീസിന്‍റെ വിശ്വാസ്യതയെയും കാര്യക്ഷമതയെയും ചോദ്യംചെയ്യുന്ന നിരീക്ഷണങ്ങളാണ് ചൊവ്വാഴ്ച ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇനിയും അന്വേഷണം ഉഴപ്പിയാൽ കോടതിക്കു മുന്നിൽ അന്വേഷണ സംഘത്തിന് മറുപടി പറയേണ്ടിവരും. അന്വേഷണത്തിൽ ​​ൈഹകോടതിയുടെ നിരീക്ഷണവും സർക്കാറിന്​ ഭയപ്പെടേണ്ടിവരും.

മോൻസണിന്​ സംരക്ഷണം നൽകുകയും ഉന്നത ഉദ്യോഗസ്​ഥരിൽ ചിലർ​ അയാളുമായി സൗഹൃദം തുടരുകയും ചെയ്തുവെന്ന ആരോപണമാണ്​ പൊലീസ്​ നേരിടുന്നത്​. ഈ സാഹചര്യത്തിൽ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമാവുമോയെന്ന സംശയമാണ്​ കോടതി പ്രകടിപ്പിച്ചത്​. 26നകം പുരോഗതി അറിയിക്കാന്‍ കോടതി നിർദേശിച്ചിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ സമഗ്രമായ അന്വേഷണത്തിലേക്ക് കടക്കാനിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

ആകെ അഞ്ച് കേസുകളാണ് മോന്‍സണിനെതിരെ ക്രൈംബ്രാഞ്ച് രജിസ്​റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്ന് കേസുകളില്‍ കൂടി പ്രതിയെ കസ്​റ്റഡിയില്‍ വാങ്ങാന്‍ സാധിക്കും. പുരാവസ്തുക്കളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചശേഷം കസ്​റ്റഡിയില്‍ വാങ്ങിയാല്‍ മതിയെന്നാണ് തീരുമാനം.

അതേസമയം, മോൻസണുമായി അടുത്ത ബന്ധം പുലർത്തുന്നവർ പൊലീസിലെ അതേ തസ്​തികകളിൽ തുടരു​േമ്പാൾ അന്വേഷണം എത്ര കാര്യക്ഷമമാകുമെന്ന ചോദ്യം സർക്കാറിനെ​ വേട്ടയാടുമെന്നുറപ്പാണ്​​. ഈ സാഹചര്യത്തിൽ പ്രതിയുമായി അടുത്ത ബന്ധ​മുള്ള ഉദ്യോഗസ്​ഥരെ മാറ്റിനിർത്താനുള്ള സമ്മർദവും ഉണ്ടായേക്കും. 

Tags:    
News Summary - The High Court's intervention in the Monson case is a setback for the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.