കെ.എസ്.എഫ്.ഇയിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം പാലിക്കണമെന്ന് ഹൈകോടതി

തൃശൂർ: കെ.എസ്.എഫ്.ഇയിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് മാർഗരേഖ പ്രകാരമുള്ള പൊതുമാനദണ്ഡം പാലിക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഇക്കാര്യത്തിനായി മൂന്നാഴ്ചക്കകം സംവിധാനങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

കെ.എസ്.എഫ്.ഇയിൽ സ്ഥലംമാറ്റ മാനദണ്ഡങ്ങളുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്ന് കാണിച്ച് ഫിനാൻഷ്യൽ എൻറർ​െ​െപ്രസസ് എംപ്ലോയീസ് അസോസിയേഷൻ (െഎ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി എസ്. വിനോദ് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി ഉത്തരവ്. പുതിയ നിർദേശമനുസരിച്ച് ഫെബ്രുവരിയിൽ ഓൺലൈനായി അപേക്ഷ ക്ഷണിക്കുകയും മാർച്ച് 15നകം അപേക്ഷ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും െചയ്യും.

എല്ലാ വർഷവും ഒരു മുൻഗണനാപട്ടിക തയാറാക്കും. അടുത്ത പൊതുമാറ്റത്തിനായുള്ള പട്ടിക നിലവിൽവരുന്നതു വരെ എല്ലാ സ്ഥലംമാറ്റങ്ങളും മുൻഗണന പാലിച്ച് ഈ പട്ടികയിൽ നിന്ന്​ നടത്തും. ഓരോ വർഷവും മേയ് 31ന് ഒരു വർഷം സർവിസ് തികയുന്ന ജീവനക്കാർക്ക് ഫെബ്രുവരിയിൽ അപേക്ഷ സമർപ്പിക്കാം. ഓഫിസേഴ്സ് വിഭാഗത്തിൽ പൊതു സ്ഥലംമാറ്റം ഏപ്രിൽ 30ന് മുമ്പും വർക്ക്മെൻ വിഭാഗത്തി​േൻറത് മേയ് 15ന് മുമ്പും പൂർത്തീകരിക്കണം.

മൂന്നു വർഷത്തിൽ കൂടുതൽ തുടർച്ചയായി ഒരു ജീവനക്കാരനെയും ഒരേ ശാഖയിൽ തുടരാൻ അനുവദിക്കില്ല. വർഷത്തിൽ പലവട്ടം സ്ഥലംമാറ്റവും തിരിച്ചുവരലും കൊണ്ട് അവതാളത്തിലാകുന്ന ശാഖകളുടെ പ്രവർത്തനം പൊതുമാനദണ്ഡം നടപ്പാവുന്നതിലൂടെ സുഖകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതിയെ സമീപിച്ച എസ്. വിനോദ് പറഞ്ഞു.

Tags:    
News Summary - The High Court has directed that the general norms for relocation of KSFE employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.