അടച്ചിട്ട മുറിയിൽ വാദം കേൾക്കും; അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈകോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ മാറ്റുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ അടച്ചിട്ട മുറിയിൽ വാദം ​കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈകോടതി അംഗീകരിച്ചു. അടുത്ത തിങ്കളാഴ്ച അടച്ചിട്ട കോടതിയിൽ ഹരജി വീണ്ടും പരിഗണിക്കും.

ഹരജിയിലെ എല്ലാ കാര്യങ്ങളും തുറന്ന കോടതിയിൽ വാദിക്കാനാകില്ലെന്ന അതിജീവിതയുടെ ആവശ്യം ജസ്റ്റിസ് സിയാദ് റഹ്മാൻ അംഗീകരിക്കുകയായിരുന്നു. അതിജീവിതയുടെ ആവശ്യം കേസിലെ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് നടക്കുന്നത്. ഈ വിചാരണ നിർത്തിവെക്കണമെന്നും മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹൈകോടതിയിൽ ഹരജി നൽകിയത്. ഹരജിയിലെ എല്ലാ കാര്യങ്ങളും തുറന്ന കോടതിയിൽ പറയാനാകാത്തതിനാൽ അടച്ചിട്ട കോടതിയാണ് ഹരജി പരിഗണിക്കേ​ണ്ടതെന്ന് അതിജീവിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നടൻ ദിലീപിന്റെ അഭിഭാഷകൻ ഇതിനെ എതിർത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.

എറണാകുളം ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ നിർത്തിവെക്കുന്നതടക്കമുള്ള ഹരജിയിലെ ആവശ്യങ്ങൾ തിങ്കളാഴ്ച അടച്ചിട്ട മുറിയിൽ കോടതി പരിഗണിക്കും. 

Tags:    
News Summary - The High Court accepted the demand of survivor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.