വിട്ടുപോയ കോവിഡ്​ മരണങ്ങൾ മൂന്ന്​ ദിവസത്തിനകം ഉൾപ്പെടുത്തും -വീണാ ജോർജ്​

പത്തനംതിട്ട: വിട്ടുപോയ കോവിഡ്​ മരണങ്ങളെല്ലാം മൂന്ന്​ ദിവസത്തിനുള്ളിൽ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന്​ മന്ത്രി വീണാ ജോർജ്​. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട്​ ചെയ്യാനുള്ള നടപടികളാണ്​ കഴിഞ്ഞ 16 മുതൽ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

മുമ്പ്​ പട്ടികയിൽ ഉൾപ്പെടാതെ പോയത്​ മനഃപൂർവമ​ല്ല. അവ്യക്​തത കൊണ്ട്​ മാറ്റിവെക്കപ്പെട്ടതാകാം. യഥാസമയം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ വന്നതടക്കമുള്ള പ്രശ്​നങ്ങൾകൊണ്ടുമാകാം. ഇക്കാര്യത്തിൽ​ സർക്കാറിന്​ മറച്ചുവെക്കാനൊന്നുമില്ല. സുതാര്യമായ നടപടികളാണ്​ സ്വീകരിച്ചതെന്നും സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്ക്​ സഹായം ലഭിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. മുമ്പ്​ വിട്ടുപോയ മരണങ്ങളുണ്ടെങ്കിൽ പരാതിപ്പെടാം. പരിശോധിച്ച്​ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ നടപടി സ്വീകരിക്കും.

ഡി.എം.ഒ തലത്തിൽ തന്നെ സംവിധാനമുണ്ടാകും. എല്ലാ കോവിഡ്​ മരണങ്ങളും സംബന്ധിച്ച്​ പേരും വിലാസവും ഉൾപ്പെടെ പൂർണമായ വിവരങ്ങൾ ഡി.എം.ഒ ഓഫിസുകളിൽ ഉണ്ടാകുമെന്നും മന്ത്രി പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

Tags:    
News Summary - The health minister said Covid did not hide the death toll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.