അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തും- മന്ത്രി വീണ ജോർജ്

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ അച്ഛനമ്മമാർ കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തെ​ന്ന പരാതിയിൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ലയെന്നും മന്ത്രി അറിയിച്ചു.

അ​മ്മ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കും. അ​സാ​ധാ​ര​ണ​മാ​യ പ​രാ​തി​യാ​ണ് ഇ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കോ​ട​തി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​മ്മ​ക്ക് കു​ഞ്ഞി​നെ ന​ൽ​കു​ക എ​ന്ന​താ​ണ് അ​ഭി​കാ​മ്യമെന്നും വീണ ജോർജ് പറഞ്ഞു.

അതേസമയം, സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമീഷൻ കേസെടുത്തു. അമ്മ അനുമപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷൻ കേസെടുത്തത്. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

അതേസമയം, കുഞ്ഞിനെ സ്വന്തം അമ്മക്ക് തിരികെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ പ്രതികരിച്ചു. നിയമപരമായ എല്ലാ പിന്തുണയും പാർട്ടി നൽകും. ഇക്കാര്യത്തിൽ കോടതിയാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്. ഫോണിൽ സംസാരിച്ചപ്പോൾ പാർട്ടിയെ കൊണ്ട് തീരുന്ന വിഷയമല്ല ഇതെന്നും നിയമപരമായി നീങ്ങുന്നതാണ് നല്ലതെന്നും അനുപമയോട് പറഞ്ഞിരുന്നുവെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്‍റെ വിശദീകരണം.

എന്നാൽ ആനാവൂർ നാഗപ്പന്‍റെ പ്രസ്താവന കുഞ്ഞിന്‍റെ മാതാപിതാക്കളായ അനുപമയും അജിത്തും തള്ളി. പാർട്ടി സഹായം ചെയ്യുമെന്നാണ് ഇപ്പോൾ പറയുന്നുത്. പാർട്ടിക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല എന്നത് സത്യമാണ്. എന്നാൽ ചെയ്യാൻ കഴിയുമായിരുന്ന സമയത്ത് ഒന്നും ചെയ്തില്ല എന്നതാണ് ഞങ്ങളുടെ ആരോപണം. അന്ന് കൂടെ നിന്നിരുന്നെങ്കിൽ കുഞ്ഞിനെ കണ്ടുപിടിക്കാൻ കഴിയുമായിരുന്നുവെന്നും കുഞ്ഞിന്‍റെ പിതാവായ അജിത് പറഞ്ഞു.

താൻ മോളെ എന്ന് വിളിച്ചാണ് അനുപമയോട് സംസാരിച്ചതെന്ന് ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യവും അനുപമയും അജിത്തും തള്ളി. മോളേ എന്ന് വിളിച്ച് സംസാരിച്ചിട്ടില്ലെന്നും തന്‍റെ കുഞ്ഞിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും ഇതിലൊന്നും പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വഴക്ക് പറയുന്ന രീതിയിലാണ് സംസാരിച്ചതെന്നും അനുപമ പറഞ്ഞു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19നാ​ണ് കു​ഞ്ഞി​നെ ത​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്ന് കാ​ണി​ച്ച് പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​നി അ​നു​പ​മ പരാതി നൽകിയത്. പിതാവ് ജ​യ​ച​ന്ദ്ര​ൻ, അ​മ്മ, സ​ഹോ​ദ​രി, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്, ജ​യ​ച​ന്ദ്ര​ന്‍റെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 

Tags:    
News Summary - The head of the department will investigate the abduction of Anupama's child - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.