കുറ്റവാളികളായ ഇരട്ട സഹോദരന്മാരെ കരുതൽ തടങ്കലിലാക്കി

പത്തനംതിട്ട: നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകളായ ഇരട്ട സഹോദരന്മാരെ ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ചെന്നീർക്കര പ്രക്കാനം വലിയവട്ടം കുന്നുംപുറത്ത് വീട്ടിൽ കണ്ണൻ എന്ന മായാസെൻ (32), വിഷ്ണു എന്ന ശേഷാസെൻ (32) എന്നിവരെയാണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കലക്ടറുടെ ഉത്തരവനുസരിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.

ഇലവുംതിട്ട ഇൻസ്‌പെക്ടർ ദീപു ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ ശിപാർശപ്രകാരമാണ് കലക്ടറുടെ നടപടി.അടിപിടി, വധശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, വീടുകയറിയുള്ള ആക്രമണം, വാഹനം നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇവർ പ്രതികളാണ്.

പൊലീസ് അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിക്കഴിഞ്ഞാൽ വീണ്ടും ക്രിമിനൽ കേസുകളിൽ പെടുകയാണ് പതിവ്. മായാസെൻ 13 കേസുകളിലും ശേഷാസെൻ 20 കേസുകളിലും പ്രതിയാണ്.

Tags:    
News Summary - The guilty twin brothers were remanded in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.