കോട്ടയം: സർവകലാശാല കാമ്പസിൽ ചില സംഘടനകളുടെയും വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും പോസ്റ്ററുകൾ കാണുന്നല്ലോയെന്നും ഇതിന് പണം വല്ലതും അടക്കുന്നുണ്ടോയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർവകലാശാല പൊതുസ്ഥാപനമാണ്. കാമ്പസിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും യുവജനസംഘടനയുടെയും പോസ്റ്ററുകൾ പതിക്കാൻ ആരാണ് അധികാരം നൽകിയത്.
കാമ്പസ് തങ്ങളുടെ സ്വത്താണെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അത് അനുവദിക്കാനാവില്ല. സർവകലാശാലയുടെ മതിലുകളിലടക്കം ബോർഡുകളും പോസ്റ്ററുകളുമാണ്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.ജി സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദദാനചടങ്ങിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ വിമർശനം. സർവകലാശാലയുടെ പ്രധാന കവാടത്തിലടക്കം ഇടത്വിദ്യാർഥിസംഘടനകളുടെയടക്കം പോസ്റ്ററുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.