മൂഫിയയുടെ വീട്ടിൽ മന്ത്രി രാജീവെത്തി; കേസിൽ കർശന നടപടി ഉണ്ടാവുമെന്ന് പിതാവിന്​ മുഖ്യമന്ത്രിയുടെ​ ഉറപ്പ്

ആലുവ: നിയമവിദ്യാർഥിനി മൂഫിയ പർവീണിന്‍റെ ആത്​മഹത്യയുമായി ബന്ധപ്പെട്ട കേസിൽ തെറ്റ്​ ചെയ്​തവർക്കൊപ്പം സർക്കാറുണ്ടാവില്ലെന്ന്​ വ്യവസായ മന്ത്രി പി.രാജീവ്​. നടപടിക്രമം പൂർത്തിയാകുന്നതനുസരിച്ച്​ കേസിൽ കൂടുതൽ ശക്​തമായ ഇടപെടലുകളുണ്ടാവുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

ആലുവയിലെ മൂഫിയയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു പി.രാജീവ്​. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ മൂഫിയയുടെ പിതാവുമായി സംസാരിച്ചു. കേസിൽ കർശന നടപടി ഉണ്ടാവുമെന്ന്​ മുഖ്യമന്ത്രി ഉറപ്പ്​ നൽകി.

മൂഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് റൂറൽ ജില്ല ക്രൈം ബ്രാഞ്ചിന്​ കൈമാറിയിരുന്നു. ഡിവൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ഭർത്താവിനും ഭർത്താവിന്‍റെ മാതാപിതാക്കൾക്കും ആലുവ സി.ഐ സി.എൽ സുധീറിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുള്ള കുറിപ്പെഴുതി വെച്ചാണ്​ നിയമ വിദ്യാർഥിയായ മൂഫിയ പർവീൺ ജീവനൊടുക്കിയത്​. സ്​ത്രീധനമാവശ്യപ്പെട്ട്​ ഭർത്താവും കുടുംബവും പീഡിപ്പിച്ചതിനെ തുടർന്നാണ്​ മൂഫിയ പൊലീസിനെ സമീപിച്ചത്​. എന്നാൽ, ആലുവ സി.ഐ മൂഫിയയെയും പിതാവിനെയും സ്​റ്റേഷനിലേക്ക്​ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു.

Tags:    
News Summary - The government will not be with those who have done wrong-Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.