38 സാക്ഷികൾക്ക്​ സുരക്ഷ നൽകി വരുന്നെന്ന്​ സർക്കാർ നിയമസഭയിൽ

തിരുവനന്തപുരം: വിവിധ കേസുകളിൽ സാക്ഷികളായ 38 പേർക്ക്​ സംസ്ഥാനത്ത്​ സുരക്ഷ നൽകിവരുന്നുണ്ടെന്ന്​ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. അനൂപ്​ ജേക്കബ്​ അവതരണാനുമതി തേടിയ കേരള ക്രിമിനൽ കേസിലെ സാക്ഷികൾക്ക്​ സംരക്ഷണവും സുരക്ഷയും നൽകൽ ബില്ലിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം. സാക്ഷി സുരക്ഷാപദ്ധതി നിലവിലുണ്ട്​. ഇത്​ കൃത്യമായി നടപ്പാക്കുന്നെന്ന്​ വിലയിരുത്താൻ ജില്ല ജഡ്​ജിമാർ അധ്യക്ഷരായ സമിതി എല്ലാ ജില്ലകളിലുമുണ്ട്​. ഇങ്ങനെയൊരു നിയമസംവിധാനം നിലവിലുള്ളതിനാൽ പുതിയൊരു നിയമത്തി​െൻറ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പല കേസുകളിലും ഭയന്നാണ്​ സാക്ഷികൾ കൂറുമാറുന്നതെന്ന്​ അനൂപ്​ ജേക്കബ്​ ചൂണ്ടിക്കാട്ടി. മന്ത്രി ചൂണ്ടിക്കാട്ടിയ സുരക്ഷാപദ്ധതി നിലവിലുണ്ടെങ്കിലും മഹാരാഷ്​ട്രയിൽ സാക്ഷികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള മറ്റൊരു നിയമം നിലവിലുണ്ട്​. ത​െൻറ ഭർത്താവ്​ ടി.പി. ചന്ദ്രശേഖര​​െൻറ കൊലക്കേസിൽ പ്രതികളായ 52 സാക്ഷികളാണ്​ കൂറുമാറിയതെന്ന്​ കെ.കെ. രമ ചൂണ്ടിക്കാട്ടി. കൂറുമാറുന്ന സാക്ഷികൾക്ക്​ ശിക്ഷ ഉറപ്പാക്കുന്ന സംവിധാനം കൂടിയുണ്ടാകണ​െമന്നും അവർ ചൂണ്ടിക്കാട്ടി.

അസംഘടിത മേഖലയിലുള്ളവർക്കായി മറ്റ്​ ക്ഷേമനിധികൾ നിലവിലുള്ളതിനാൽ വാതിൽപ്പടി സേവന രംഗത്ത്​ ജോലി ചെയ്യുന്നവർക്കായി പുതിയൊരു ക്ഷേമനിധിയുടെ ആവശ്യമില്ലെന്ന്​ ​പി.എസ്​. സുപാൽ അവതരിപ്പിച്ച ബില്ലിന്​ മറുപടിയായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ജലസ്രോതസ്സുകൾ ഇങ്ങനെ മലിനമായാൽ കേരളം രോഗികളുടെ പിള്ളത്തൊട്ടിലായി മാറുമെന്ന്​ പി.ടി. തോമസ്​ പറഞ്ഞു. കേരള ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള അതോറിറ്റി രൂപവത്​കരണ ബിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന അതോറിറ്റി രൂപവത്​കരിക്കാനാകില്ലെന്ന്​ ജലവിഭവമന്ത്രി റോഷി അഗസ്​റ്റിനുവേണ്ടി മറുപടി നൽകിയ മന്ത്രി കെ. രാധാകൃഷ്​ണൻ അറിയിച്ചു.

അതിഥി തൊഴിലാളികൾക്കായി നിരവധി പദ്ധതികൾ നിലവിലുണ്ടെന്നും അതിനാൽ പുതിയൊരു ക്ഷേമനിധി ബോർഡി​െൻറ ആവശ്യമില്ലെന്നും മന്ത്രി വി. ശിവൻകുട്ടിക്കുവേണ്ടി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. എൽദോസ്​ കുന്നപ്പിള്ളി അവതരണാനുമതി തേടിയ ബില്ലിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം. തുടർ ചർച്ചക്കായി നാല്​ ബില്ലുകളും മാറ്റി. 

Tags:    
News Summary - The government providing security to 38 witnesses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.