തിരുവനന്തപുരം: ഗവർണറുടെ ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ . സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചുവെന്ന ഗവർണറുടെ പരാമർശത്തിന്‍റെ സാഹചര്യത്തിലാണ് സർക്കാറിന്റെ വിശദീകരണം.
ഗവർണറുമായി ബന്ധപ്പെട്ട് 22-23 ബജറ്റിൽ 12.70 കോടി രൂപയുടെ അടങ്കൽ നിശ്ചയിച്ചിരുന്നു. എന്നാൽ, ആ വർഷം 13.20 കോടി രൂപയായിരുന്നു യഥാർഥ ചെലവ്. ഇക്കൊല്ലം 12.52 കോടി രൂപയായാണ് ബജറ്റ് അടങ്കൽ. ഒക്ടോബർ വരെ 6.70 കോടി ചെലവിട്ടു. രാജ്ഭവനിൽനിന്ന് വരുന്ന ഫയലുകളിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നില്ലെന്നാണ് ധനവകുപ്പ് പറയുന്നത്.
ഇക്കൊല്ലം ബജറ്റിൽ മെഡിക്കൽ ഇനത്തിൽ 1.75 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതുവരെ ചെലവ് നാലുലക്ഷം രൂപയാണ്. യാത്ര ഇനത്തിൽ ബജറ്റിൽ ആവശ്യപ്പെട്ടത് 10 ലക്ഷമാണ്. 15 ലക്ഷം രൂപ ഇതിനകം ചെലവായി. മറ്റ് വിഭാഗങ്ങളിൽ 70 ലക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ചെലവ് 15 ലക്ഷം രൂപയാണ്. അറ്റകുറ്റപ്പണി വിഭാഗത്തിൽ 3.96 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതുവരെ രണ്ടുലക്ഷം ചെലവായെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.