എ​ള​ങ്കൂ​ർ കു​ട്ട​ശ്ശേ​രി ആ​ലു​ങ്ങ​ൽ കാ​ർ​ഗി​ലി​ൽ വി​രി​ഞ്ഞു നി​ൽ​ക്കു​ന്ന ചെ​ണ്ടു​മ​ല്ലി​പൂ​ക്ക​ൾ

പെൺകരുത്തിൽ വിരിഞ്ഞ സ്വർണവസന്തം

മ​ഞ്ചേ​രി: അ​ധ്വാ​നി​ക്കാ​നു​ള്ള മ​ന​സ്സും പ​ര​സ്പ​ര കൂ​ട്ടാ​യ്മ​യും ഉ​ണ്ടെ​ങ്കി​ൽ ഏ​ത് പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ന്ന് വി​ജ​യം കൊ​യ്യാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് മ​ഞ്ചേ​രി എ​ള​ങ്കൂ​ർ കു​ട്ട​ശ്ശേ​രി കാ​ർ​ഗി​ലി​ലെ നാ​ല് വ​നി​ത​ക​ൾ. ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ ഇ​വ​ർ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ഇ​ന്ന് നാ​ടി​നാ​കെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യും പ്ര​ചോ​ദ​ന​വു​മാ​കു​ന്നു. സ​രോ​ജി​നി ച​ന്ദ്ര​ൻ, നി​ഷ പ്ര​ഭാ​ക​ര​ൻ, ദീ​പാ​രാ​ജ​ൻ, ഇ.​പി. ഉ​മ്മു​സ​ൽ​മ എ​ന്നീ സു​ഹൃ​ത്തു​ക്ക​ളാ​ണ് വി​ജ​യ​ഗാ​ഥ​ക്ക് പി​ന്നി​ൽ. സ്വ​ന്തം വീ​ടു​ക​ളി​ൽ കൃ​ഷി ചെ​യ്യാ​നാ​യി അ​യ​ൽ​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച ചെ​ണ്ടു​മ​ല്ലി വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ കൃ​ഷി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

വി​ത്തു​ക​ൾ തി​ക​യാ​തെ വ​ന്ന​പ്പോ​ൾ ആ​യി​രം തൈ​ക​ൾ പു​റ​ത്തു​നി​ന്ന് വാ​ങ്ങി ന​ട്ടു. നി​ല​മൊ​രു​ക്കാ​ൻ ട്രാ​ക്ട​ർ വി​ളി​ച്ച​തൊ​ഴി​ച്ചാ​ൽ, തൈ ​ന​ടീ​ൽ മു​ത​ൽ പ​രി​ച​ര​ണ​വും വി​ള​വെ​ടു​പ്പും വ​രെ​യു​ള്ള മു​ഴു​വ​ൻ ജോ​ലി​ക​ളും നാ​ല് പേ​ർ ചേ​ർ​ന്നാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. തി​രു​വോ​ണ​ത്തി​ന് പൂ​ർ​ണ​മാ​യി വി​ള​വെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്നെ​ങ്കി​ലും പൂ​ക്ക​ൾ വി​രി​യാ​ൻ വൈ​കി. ഓ​ണ​നാ​ളു​ക​ളി​ൽ മാ​ത്രം ആ​റ് ക്വി​ന്‍റ​ൽ പൂ​ക്ക​ൾ വി​റ്റ​ഴി​ക്കാ​ൻ ഇ​വ​ർ​ക്കാ​യി. പ്ര​ദേ​ശ​ത്തെ ഓ​ണ​ച്ച​ന്ത​ക​ളി​ലും ക​ട​ക​ളി​ലു​മാ​യി​രു​ന്നു പ്ര​ധാ​ന വി​ൽ​പ​ന.

കൃ​ഷി​ക്കാ​യി ഇ​റ​ക്കി​യ മു​ത​ൽ പൂ​ർ​ണ​മാ​യി തി​രി​ച്ചു​പി​ടി​ക്കാ​നും മി​ക​ച്ച ലാ​ഭം കൊ​യ്യാ​നും ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞു. പൂ​ക്ക​ൾ ഇ​നി​യും ഒ​രു മാ​സ​ത്തോ​ളം കേ​ടു​കൂ​ടാ​തെ നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ചി​ല്ല​റ വി​ൽ​പ​ന​ക്കൊ​പ്പം, ചെ​റി​യ ഫീ​സ് ഈ​ടാ​ക്കി തോ​ട്ടം കാ​ണാ​നും ഫോ​ട്ടോ എ​ടു​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്താ​നും സം​ഘം പ​ദ്ധ​തി​യി​ടു​ന്നു. നി​ല​വി​ൽ പൂ​ത്തു​നി​ൽ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ചെ​ണ്ടു​മ​ല്ലി​പ്പാ​ടം കാ​ണാ​നും ചി​ത്രം പ​ക​ർ​ത്താ​നു​മാ​യി നാ​ട്ടു​കാ​ർ അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. 

Tags:    
News Summary - The Golden Spring in a Woman’s Heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.