ശബരിമല: സന്നിധാനത്ത് വൈദ്യുതാഘാതമേറ്റ് വീണ സിംഹവാലൻ കുരങ്ങിന് രക്ഷകരായി വനംവകുപ്പ്. പ്രാഥമിക ചികിത്സ നൽകി കുരങ്ങിന്റെ ജീവൻ രക്ഷപ്പെടുത്തിയ ശേഷം കാട്ടിലേയ്ക്ക് തിരികെവിട്ടു. ഇന്ന് രാവിലെ 11.15 ഓടെ സന്നിധാനത്തെ വനം വകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവിന് സമീപമായിരുന്നു സംഭവം.
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുഞ്ഞ് സിംഹവാലൻ കുരങ്ങ് നിലംപതിക്കുകയായിരുന്നു. ഇടതു കൈക്ക് പൊള്ളലേറ്റ കുരങ്ങിന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് അൻവറിന്റെ നേതൃത്വത്തിൽ സി പി ആർ നൽകി. പിന്നീട് ചാക്കിലാക്കി വനം വകുപ്പ് ഓഫീസിൽ എത്തിച്ചു.
പൊള്ളലേറ്റ ഭാഗത്ത് മരുന്ന് പുരട്ടി. അടിയന്തിരമായി പ്രാഥമിക ശുശ്രൂഷ നൽകിയതിനാലാണ് കുരങ്ങിന്റെ ജീവൻ രക്ഷിക്കാനായത്. പിന്നീട് കുരങ്ങിനെ കാട്ടിലേയ്ക്ക് തിരികെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.