വനിത ഹോസ്​റ്റലിൽ നവജാതശിശു കൊല്ലപ്പെട്ട സംഭവം: ഫോറൻസിക് സംഘം തെളിവെടുത്തു

കട്ടപ്പന: നവജാതശിശുവിനെ കൊലപ്പെടുത്തിയ കട്ടപ്പനയിലെ വനിത ഹോസ്​റ്റലിൽ ഫോറൻസിക് സംഘം തെളിവെടുത്തു. അവിവാഹിതയായ ബാങ്ക് ഉദ്യോഗസ്ഥ കട്ടപ്പനയിലെ വനിത ഹോസ്​റ്റലിൽ പ്രസവിച്ച ശിശു മരിച്ചസംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഇടുക്കിയിൽനിന്ന്​ ഫോറൻസിക് വിദഗ്ധർ ഹോസ്​റ്റലിൽ എത്തി തെളിവെടുത്തത്.

ശ്വാസംമുട്ടി കുഞ്ഞ്​ മരിച്ചെന്നാണ്​ പോസ്​റ്റ്മോർട്ടം റിപ്പോർട്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ കൊലപാതകം നടന്ന മുറി, ബെഡ്, തറയിലെയും ബെഡിലെയും രക്തക്കറ, തലയണ എന്നിവ പരിശോധിച്ചു.

കുഞ്ഞി​െൻറ തലയിൽ പരിക്ക്‌ എങ്ങനെ ഉണ്ടായെന്നും ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തിയത്​ എവിടെ വെ​െച്ചന്നതടക്കവും കണ്ടെത്താനാണ് ശ്രമം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്​റ്റ്​ ചെയ്ത്​ മൊഴി രേഖപ്പെടുത്തുമെന്ന് കട്ടപ്പന പൊലീസ്​ ഇൻസ്​പെക്​ടർ വിശാൽ ജോൺസൻ പറഞ്ഞു.

പൊലീസ് നിരീക്ഷണത്തിലാണ് യുവതി. ആരോഗ്യനില വീണ്ടെടുത്തുവരുന്നതേയുള്ളൂ. കട്ടപ്പനയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതി ബാങ്കുമായി ബന്ധപ്പെട്ട യുവാവുമായി അടുപ്പത്തിലായി​രു​െന്നന്ന​ സൂചന ലഭിച്ചിട്ടുണ്ട്​. ഗർഭാവസ്ഥ മറച്ചുെവച്ചായിരുന്നു ജോലിക്ക്​ പോയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ ഹോസ്​റ്റലിൽ ആൺകുഞ്ഞിന്​ ജന്മം നൽകിയത്.

കട്ടപ്പന ഡിവൈ.എസ്.പി രാജ്‌മോഹനൻ, വിശാൽ ജോൺസൻ, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.