മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു

കൊച്ചി: വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു. സെന്‍റ് ആന്‍റണി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി.

പുലർച്ചെ വൈപ്പിൻ ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയതാണ് മത്സ്യത്തൊഴിലാളികൾ. 45 പേർ ബോട്ടിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോട്ടുകാർ പോകുന്ന ചാലിൽ ആറു മാസം മുമ്പ് ഒരു ബോട്ട് മുങ്ങിയിരുന്നു. ഈ ബോട്ടിൽ സെന്‍റ് ആന്‍റണി എന്ന ബോട്ടിന്‍റെ അടിവശം തട്ടി വെള്ളം കയറിയാണ് അപകട കാരണമെന്നാണ് വിവരം.

ആറു മാസം മുമ്പ് ചാലിൽ മുങ്ങിയ ബോട്ട് നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തകർന്നു കിടക്കുന്ന ബോട്ടിൽ നിരവധി ബോട്ടുകൾ തട്ടിയിട്ടുണ്ട്. പോർട്ട് അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. 

Tags:    
News Summary - The fishing boat accident in Vypin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.