കരാറുകാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന സമിതിയുടെ ആദ്യയോഗം ഒമ്പതിന്

തിരുവനന്തപുരം: ഗവ. കരാറുകാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഏകോപന സമിതിയുടെ ആദ്യയോഗം ഫെബ്രുവരി ഒന്‍പതിന് ചേരാന്‍ തീരുമാനിച്ചു. കരാറുകാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഈ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

മൂന്നുവര്‍ഷമായിരുന്ന കരാറുകാരുടെ ലൈസന്‍സ് കാലാവധി അഞ്ചുവര്‍ഷമായി ദീര്‍ഘിപ്പിച്ചും ലൈസന്‍സ് ഫീസ് ഉയര്‍ത്തിക്കൊണ്ടും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കാനും മാർച്ച് 31ന് കാലാവധി അവസാനിക്കുന്ന ലൈസൻസുകൾ പിഴകൂടാതെ പുതുക്കാന്‍ മേയ് 31 വരെ സമയം അനുവദിക്കാനും മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ലൈസൻസുകൾക്ക് അന്നുവരെ കാലാവധി ഉണ്ടായിരിക്കും.

കരാറുകാര്‍ പ്രഖ്യാപിച്ചിരുന്ന സമരപരിപാടികള്‍, ചര്‍ച്ചയെ തുടര്‍ന്ന് ഉപേക്ഷിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. നിയമസഭാ സബ്‌ജറ്റ് കമ്മിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ചീഫ് എന്‍ജിനീയര്‍മാര്‍ കരാറുകാരുടെ സംഘടനാപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - The first meeting of the committee to look into the problems of the contractors is on the 9th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.