സംസ്ഥാന സർക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികൾക്ക് നൽകണമെന്ന് ബിനോയ്‌ വിശ്വം

തിരുവനന്തപുരം: കേരളത്തിലെ ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും സംസ്ഥാന ഭരണത്തെ ദുർബലപ്പെടുത്താനും കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ എൽ.ഡി.എഫ് സർക്കാരിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തി വരുന്ന ത്രിദിന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സ്രോതസുകൾ പരിമിതപ്പെടുന്ന പശ്ചാത്തലത്തിൽ, തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും മുൻഗണന നൽകാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. പ്രദീപ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ജി മോഹനൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ കെ.പി ശങ്കരദാസ്, എലിസബത്ത് അസീസി, ജില്ലാ നേതാക്കളായ പട്ടം ശശിധരൻ, മൈക്കിൾ ബാസ്ട്യൻ, പി. എസ് നായിഡു, വി.കെ ലതിക, ആലിസ് തങ്കച്ചൻ, സി.യു ശാന്ത എന്നിവർ സംസാരിച്ചു.

Tags:    
News Summary - The first consideration of the state government should be given to the workers-Benoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.