തടഞ്ഞുവെച്ച രണ്ടു​ മാസത്തെ ബില്ലുകൾ പാസാക്കാൻ ട്രഷറികൾക്ക്​ ധനവകുപ്പി​െൻറ​ നിർദേശം

തിരുവനന്തപുരം: ട്രഷറി നിയ​ന്ത്രണത്തെ തുടർന്ന്​ തടഞ്ഞുവെച്ചതിൽ രണ്ടു​ മാസത്തെ ബില്ലുകൾ പാസാക്കാൻ ട്രഷറികൾക്ക്​ ധനവകുപ്പ്​ നിർദേശം. ​ഡിസംബർ, ജനുവരി മാസത്തെ ബില്ലുകളാണ്​ മാറി നൽകുക. 1303 കോടിയാണ്​ വിതരണം ചെയ്യുന്നത്‌. എല്ലാ ബില്ലും മുൻഗണന ക്രമത്തിൽ മാറിനൽകും.

നവംബറിലെ ട്രഷറി നിയന്ത്രണത്തെ തുടർന്ന്​ ബില്ലുകളൊന്നും പാസാക്കിയിരുന്നില്ല. ആഗസ്റ്റിലും സെപ്​റ്റംബറിലുമെല്ലാം നടന്ന പ്രവൃത്തികളുടെ ബില്ലാണ്​ ഇക്കാലയളവിലെത്തിയത്​. ജനുവരിയിലേത്​​ മാറി നൽകുമ്പോഴും ഫെബ്രുവരിയിലേതും മാർച്ചിലേതും ഇനി പാസാക്കണം. ഇതിന്​ ഭാരിച്ച ചെലവാണ്​ പ്രതീക്ഷിക്കുന്നത്​.

ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ആരംഭിക്കുമെന്ന്​ ധനവകുപ്പ്​ പ്രഖ്യാപിച്ചത്​ വെള്ളിയാഴ്ച മുതലാണ്​. 900 കോടിയാണ്​ ക്ഷേമ പെൻഷനായി വേണ്ടത്​. ഊർജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനടക്കം അനുവദിക്കേണ്ട 13,609 കോടിയുടെ വായ്പാനുമതി സുപ്രീംകോടതി ഇടപെടലിനെ തുടർന്ന്​ കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു. ആദ്യഘട്ടമായി രേഖാമൂലം അനുമതി കിട്ടിയ 8742 കോടിയിൽ 5000 കോടി കടമെടുത്തിരുന്നു. ഇതുപയോഗിച്ചാണ്​ പെൻഷനും ട്രഷറിയിലെ ബില്ലുമാറലിനും വിഹിതം കണ്ടെത്തുന്നത്​.

അധിക കടമെടുപ്പുമായി ബന്ധപ്പെട്ട​ കേസ്​ കോടതിയിൽ തർക്കത്തിൽ കലാശിച്ചിരുന്നു. 5000 കോടി ഉപാധി​കളോടെ കടമെടുക്കാൻ അനുവദിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്​. എന്നാൽ, 10,000 കോടിയുടെ വായ്പാനുമതി വേണമെന്ന്​ കേരളവും വാദിച്ചു. ധാരണയിലെത്താത്ത സാഹചര്യത്തിൽ ഇനി കോടതിയുടെ ഇടക്കാല വിധിയിലാണ്​ പ്രതീക്ഷ.

Tags:    
News Summary - The finance department has instructed the treasury to pass bill for two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.