ഡി.ജി.പി ക്ഷമ ചോദിച്ചുവെന്ന്​ പരസ്യവിചാരണക്കിരയായ പെൺകുട്ടിയുടെ പിതാവ്​; ഇല്ലെന്ന്​ ഡി.ജി.പിയുടെ ഒാഫീസ്​

മൈാബൈൽ ഫോൺ മോഷ്​ടിച്ചുവെന്നാരോപിച്ച്​ പെൺകുട്ടിയെയും പിതാവിനെയും പിങ്ക്​ പൊലീസ്​ പരസ്യമായി അപമാനിച്ച സംഭവത്തിൽ ഡി.ജി.പി അനിൽകാന്ത്​ ക്ഷമ​ ചോദിച്ചുവെന്ന്​ പെൺകുട്ടിയുടെ പിതാവ്​ ജയച​ന്ദ്രൻ. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജി. ജയചന്ദ്രനും മകളും തിരുവനന്തപുരത്തെത്തി ഡി.ജി.പിയെ കാണുകയായിരുന്നു. വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് ഡി.ജി.പി ആവശ്യപ്പെട്ടുവെന്നും ജയചന്ദ്രൻ പറഞ്ഞു. എന്നാൽ, ഡി.ജി.പിയുടെ ഒാഫീസ്​ ഇത്​ നിഷേധിച്ചു. പെൺകുട്ടിയോട് മാപ്പ് ചോദിച്ചിട്ടില്ലെന്നും പെൺകുട്ടിയെയും പിതാവിനെയും ഡി.ജി.പി നേരിൽ കണ്ടിട്ടില്ലെന്നുമാണ്​ ഡി.ജി.പിയുടെ ഓഫിസ് നൽകുന്ന വിശദീകരണം.

ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. ആറ്റിങ്ങലിൽ ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസി​െൻറ വാഹനവും പാർക്ക് ചെയ്തിരുന്നു. ഇതിനിടെ ഇൗ വാഹനത്തിൽ നിന്ന്​ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറുകയും പരസ്യമായി അപമാനിക്കുകയുമായിരുന്നു.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. 25000 രൂപ കോടതി ചെലവും നല്‍കണം. ഈ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാണ് പിതാവും പെണ്‍കുട്ടിയും ഡി.ജി.പിയോട് ആവശ്യപ്പെട്ടത്.

ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരി​െൻറ നിലപാടിനെ കുറിച്ച്​ കോടതി അതൃപ്തിയറിയിച്ചിരുന്നു.

കുട്ടിക്ക് നഷ്ട പരിഹാരം നല്‍കാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്നുമുള്ള സര്‍ക്കാരി​െൻറ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് ശിക്ഷയല്ല. നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണ്, എന്തുകൊണ്ടാണ് കുട്ടിയുടെ വിഷയത്തില്‍ ബാലാവകാശ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നതെന്നും കോടതി ചോദിച്ചിരുന്നു.

Tags:    
News Summary - The father of a girl who was tortured in public said the DGP had apologized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.