വീണ്ടും ഇരുട്ടിലേക്ക്; സംസ്ഥാനത്ത് ഇന്ന് മുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിൽ തുടരുന്നതിനാൽ ഇന്നുമുതൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി. വൈകീട്ട് 6:15 മുതൽ രാത്രി 12:45 വരെയാണ് വൈദ്യുതി നിയന്ത്രണം ബാധകമായിരിക്കുക. സംസ്ഥാനത്ത് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
സംസ്ഥാനത്ത് മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നതുമാണ് വൈദ്യുതി ഉപയോഗം ഇത്രയധികം വർധിക്കാൻ കാരണം. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ വൈദ്യുതി ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ 1200 മെഗാവാട്ട് വരെ അധിക വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യവ്യാപകമായി വൈദ്യുതിക്ക് ആവശ്യകത കൂടിയത് പവർ എക്സ്ചേഞ്ചുകൾ വഴിയുള്ള ലഭ്യതയെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.