രഘു രാമൻ, ഉഷ

മലയാളി ദമ്പതികൾ പഴനിയിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ പിതാവ്

മലയാളി ദമ്പതികളെ പഴനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന മരിച്ച യുവതിയുടെ പിതാവ്. ദമ്പതികൾക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണപ്പെട്ട ഉഷയുടെ പിതാവ് പറഞ്ഞു.

എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് പഴനിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോട്ടൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ കേസിൽ കുടുക്കി ചിലർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് കുറിപ്പിലുള്ളത്. ഏഴാളുകളുടെ പേരുകളും കുറിപ്പിലുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് പഴനി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തിയത്.

Tags:    
News Summary - the death of a Malayali couple in Palani is mysterious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.