നിയമസഭ തെരഞ്ഞെടുപ്പ്​: പോളിങ്​ ശതമാനം 79.70; അ​ന്തി​മ കണക്ക് വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞ്​ 24 മ​ണി​ക്കൂ​റി​നു​ശേ​ഷം

തി​രു​വ​ന​ന്ത​പു​രം: സ​ർ​വി​സ്​ വോ​ട്ട​ർ​മാ​രു​ടെ ത​പാ​ൽ വോ​ട്ടു​ക​ൾ കൂ​ടി ല​ഭി​ച്ച​തോ​ടെ സം​സ്​​ഥാ​ന​ത്തെ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ൽ വ​ർ​ധ​ന. 53,984 സ​ർ​വി​സ്​ ബാ​ല​റ്റു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​ക​രം 20,028 ബാ​ല​റ്റു​ക​ൾ തി​രി​കെ​യെ​ത്തി. ഇ​ത്​ ആ​കെ വോ​ട്ട​ർ​മാ​രു​ടെ 0.07 ശ​ത​മാ​നം വ​രും.

നി​ല​വി​ലെ 79.63നൊ​പ്പം ഇ​തു​കൂ​ടി ​ചേ​രു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ ആ​കെ വോ​ട്ടി​ങ്​ ശ​ത​മാ​നം 79.70 ആ​കും. വോ​ട്ടെ​ണ്ണ​ൽ ദി​വ​സം രാ​വി​ലെ എ​ട്ടു​വ​രെ ത​പാ​ൽ ബാ​ല​റ്റു​ക​ൾ സ്വീ​ക​രി​ക്കും. അ​തി​നാ​ൽ ക​ണ​ക്കു​ക​ളി​ൽ ഇ​നി​യും വ്യ​ത്യാ​സ​മു​ണ്ടാ​കാ​മെ​ന്നും വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞ്​ 24 മ​ണി​ക്കൂ​റി​നു​ശേ​ഷ​മേ അ​ന്തി​മ വോ​ട്ടി​ങ്​ ശ​ത​മാ​നം വ്യ​ക്​​ത​മാ​കൂ​വെ​ന്നും മു​ഖ്യ തെ​ര​​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Assembly elections 2026 LIVE: Kerala polling percentage 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.