Representational Image
Posted On
date_range Updated On
date_range ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ജോലിക്ക് എത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം.
കഴിഞ്ഞ ദിവസമാണ് പതിനേഴുകാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പെൺകുട്ടി ഗർഭിണിയായിരുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടി പ്രസവിച്ച വിവരവും ശുചീകരണ തൊഴിലാളികൾ അറിയിച്ചപ്പോഴാണ് അറിഞ്ഞതെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ആശുപത്രിയിലെത്തിയ പൊലീസ് പെൺകുട്ടിയെയും ജീവനക്കാരെയും ചോദ്യം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.