ലോ കോളജ് വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി, അഞ്ചുപേർക്ക് പരിക്ക്; അപകടം കോഴിക്കോട് വെള്ളിമാടുകുന്നിൽ
കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളജിന് മുന്നില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരിക്ക്. മലപ്പുറം സ്വദേശിയായ അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് സജല്‍, കാസര്‍കോട് സ്വദേശിയായ ശ്രീരാജ്, കണ്ണൂര്‍ സ്വദേശി ജിതിന്‍ എന്നിവർക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11.15 ഓടെയായിരുന്നു അപകടം.
കാലിക്കറ്റ് സർവകലാശാലക്കു കീഴിലുള്ള ലോ കോളജുകളിലെ യൂനിയൻ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോളജിനു മുന്നിൽ തോരണങ്ങൾ കെട്ടുകയായിരുന്നു വിദ്യാർഥികൾ. ഇതിനിടെയാണ് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. കോഴിക്കോട് സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്.
അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ പാഴൂര്‍ ചാലിക്കുഴി സ്വദേശി കാര്‍ത്തികേഷിനെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.