സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കും, സംസ്ഥാന സമ്മേളനം എറണാകുളത്ത് ഫെബ്രുവരിയിൽ

തിരുവനന്തപുരം: സി.പി.എം 23ാം പാർട്ട കോൺഗ്രസിന്‌ മുന്നോടിയായി ബ്രാഞ്ച്‌ സമ്മേളനങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കുമെന്നും സംസ്‌ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത്‌ നടക്കുമെന്നും സംസ്‌ഥാന സെക്രട്ടറി എ. വിജയരാഘവൻ. ജനുവരിയിൽ ജില്ലാ സമ്മേളനം പൂർത്തിയാക്കുമെന്നും സംസ്‌ഥാന കമ്മിറ്റിക്ക്‌ ശേഷം വാർത്തസമ്മേളനത്തിൽ വിജയരാഘവൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപതംബർ 9ന്‌ പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലാണ്‌ പ്രതിഷേധം.

Tags:    
News Summary - The CPM branch meetings will start in September and the state conference in Ernakulam in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.