പരാതി സുധാകരനെതിരെയല്ല; കത്ത്​ ദുർവ്യാഖ്യാനം ചെയ്​തെന്ന്​ എ.എം. ആരിഫ്​

ആലപ്പുഴ: ദേശീയപാത 66ലെ അരൂർ-ചേർത്തല ഭാഗത്തെ​ പുനർനിർമാണവുമായി ബന്ധപ്പെട്ട്​ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി മുഹമ്മദ്​ റിയാസിന്​ താൻ നൽകിയ കത്ത്​ ദുർവ്യാഖ്യാനം ചെയ്​തുവെന്ന്​ എ.എം. ആരിഫ്​ എം.പി. ​മുൻ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി ജി.സുധാകരനെതിരെയല്ല തന്‍റെ കത്ത്​. 100 ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു സുധാകരനെന്നും ആരിഫ്​ പറഞ്ഞു.

ദേശീയപാതയുടെ പുനർനിർമാണത്തിൽ അഴിമതി നടന്നുവെന്ന്​ താൻ പറഞ്ഞിട്ടില്ല. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുക മാത്രമാണ്​ ചെയ്​തത്​. അപാകതകൾ ജി.സുധാകരൻ അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം അതിൽ നടപടി എടുക്കുമായിരുന്നു. പാർട്ടിയിൽ സുധാകരനെതിരെ ഒരു അ​േന്വഷണവും നടക്കുന്നില്ല. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തെ സംബന്ധിച്ചാണ്​ അന്വേഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആരിഫിന്‍റെ കത്ത്​ കിട്ടിയ വിവരം പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി മുഹമ്മദ്​ റിയാസ്​ സ്ഥിരീകരിച്ചു. നിർദേശങ്ങളോടെ കത്ത്​ കേന്ദ്രസർക്കാറിന്​ കൈമാറിയിട്ടുണ്ട്​. മുൻ പൊതുമരാമത്ത്​ മന്ത്രിക്കോ വകുപ്പിനോ ഇക്കാര്യത്തിൽ ബന്ധമില്ലെന്നും റിയാസ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - he complaint is not against Sudhakaran-A.M.Arif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.