ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്‍ കലക്ടറായി ചുമതലയേറ്റെങ്കിലും കലക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ കമന്‍റ് ബോക്‌സ് ഇനിയും ആക്ടിവേറ്റാക്കിയിട്ടില്ല. ശ്രീറാമിനെ കലക്ടറായി നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത് മുതല്‍ ആലപ്പുഴ ജില്ല കലക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ കടുത്ത വിമര്‍ശനവുമായി നൂറുകണക്കിനാളുകളാണ് കമന്‍റിട്ടത്.
ഈ സമയം ശ്രീറാമിെൻറ ഭാര്യ ഡോ. രേണുരാജായിരുന്നു കലക്ടര്‍. കമന്‍റുകള്‍ അതിര് വിട്ടതോടെ കലക്ടര്‍ ഫേസ് ബുക്കിലെ കമന്‍റ് ബോക്‌സ് പൂട്ടി. പിന്നീട് ഇടക്ക് രണ്ടു തവണ തുറന്നപ്പോഴും സമാന സ്ഥിതിയായിരുന്നു.
ഒടുവിൽ ബുധനാഴ്ച ഉച്ചയോടെ ഫേസ് ബുക്കിലെ പ്രൊഫൈല്‍ ചിത്രം ശ്രീറാമിന്റേത് ചേര്‍ക്കാനായി തുറന്നപ്പോഴും സമാന സ്ഥിതിയായിരുന്നു. വൈകാതെ തന്നെ കമന്‍റുകളെല്ലാം നീക്കം ചെയ്ത് പൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.