കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് േക്ഷാഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരം അവസാനിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി പറയുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നന്ദി പ്രകടനത്തിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാര്‍ഥിനി പറഞ്ഞു തുടങ്ങിയപ്പോള്‍, "ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല." എന്നിങ്ങനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു.
മുഖ്യമന്ത്രിയുടേത് ധാർഷ്ട്യം നിറഞ്ഞ നിലപാടാണെന്ന് ആരോപിച്ച് പലരും പരിപാടിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ വിദ്യാർഥികളുടെ ചോദ്യത്തെ സഹിഷ്ണുതയോടെ നേരിടുന്നതിന്‍റെ വിഡിയോകളും ഇതോടൊപ്പം യു.ഡി.എഫ് പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ചോദ്യമുന്നയിച്ച വിദ്യർഥിനിയോട് മുഖ്യമന്ത്രിക്ക് കുറച്ചുകൂടി മാന്യമായി പെരുമാറാമായിരുന്നുെവന്നാണ് പലരും ചൂണ്ടികാട്ടുന്നത്.
അതേസമയം, മുഖ്യമന്ത്രി നന്ദി പറഞ്ഞ് അവസാനിപ്പിച്ച ശേഷം ചോദ്യമുന്നയിച്ചതാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിന് കാരണമെന്ന് ചൂണ്ടികാട്ടി എൽ.ഡി.എഫ് അനുഭാവികൾ സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.