തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണറായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള സംസ്ഥാന സർക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാറിന് വിമർശനം. ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകൾ കുറഞ്ഞതും സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണമായെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നത്.
നവകേരള നിര്‍മാണത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണു സർക്കാർ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണു ലക്ഷ്യം. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ്. പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാർജനം തുടങ്ങിയവയ്ക്കാണ് മുന്‍ഗണന. സാമൂഹിക സുരക്ഷ ശക്തമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസം സര്‍ക്കാരിന്റെ കടമയാണ്. ഒരു വര്‍ഷത്തിനകം ടൗണ്‍ഷിപ് നിർമിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നത്.
കേരളത്തിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ ആർലേക്കറുടെത്. സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗം അതേപടി അംഗീകരിച്ച ഗവർണർ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് വിവരം. നിയമസഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനത്തോടെയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നയപ്രഖ്യാപനം തുടങ്ങിയത്.
ഭരണഘടനാ മൂല്യങ്ങൾ നിലനിർത്താനും നവകേരള നിർമാണത്തിനും സർക്കാർ പ്രതിഞ്ജാബദ്ധമാണ്. ദരിദ്ര നിർമാർജനത്തിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സർക്കാർ പുതിയ മാറ്റങ്ങൾ ഉണ്ടാക്കി. ജനാധിപത്യ വികേന്ദ്രീകരണത്തിൽ സംസ്ഥാനം വലിയ നേട്ടം കൈവരിച്ചെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.