ആദിവാസി ഭൂമി കൈയേറ്റ വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തത് അപലപനീയം- കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: ആദിവാസി ഭൂമി കൈയേറ്റ വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത നടപടി അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റ വാർത്ത മാധ്യമം ഓൺലൈനിൽ നൽകിയ ആർ. സുനിലിന് എതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. മാധ്യമസ്വാതന്ത്ര്യത്തിനു മേലുളള കടന്നു കയറ്റവും പൊലീസ് ആക്​ടിന്റെ ദുരുപയോഗവുമാണിത്.

ഭൂമി കൈയേറ്റത്തിൽ കുറ്റാരോപിതനായ പരാതിക്കാരന് വേണ്ടി നിയമം ലംഘിച്ചാണ് പൊലീസ് കോടതിയെ സമീപിച്ചതും മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തതും. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ മാതൃകാ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷ എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് യൂണിയൻ പരാതി നൽകിയിരിക്കുകയാണ്.

Tags:    
News Summary - The case against the media person is condemnable- K.U.W.J.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.