Posted On
date_range Updated On
date_range ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ആറളം ഫാം മൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. പിടിയാനയുടെ ജഡത്തിന് നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സൂചന.
ഇന്ന് നാലു മണിയോടെയാണ് ഫാമിൽ തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്ന വനപാലകസംഘം കാട്ടാനയുടെ ജഡം കണ്ടെത്തിയത്. കാട്ടാനയുടെ മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തമാവുകയുള്ളൂ എന്ന് വനപാലകർ അറിയിച്ചു.
ചെരിഞ്ഞ പിടിയാനക്ക് 14 വയസ് പ്രായം വരുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.