ഓടുന്ന ചരക്കു ട്രെയിനിന്റെ ബോഗികൾ വേർപെട്ടു

ചെറുവത്തൂർ(കാസർകോട്): ഓടിക്കൊണ്ടിരുന്ന ചരക്കു ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഞായറാഴ്ച രാവിലെ ഏഴോടെ മംഗളൂരു ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ബോഗികളാണ് വേർപെട്ടത്. ട്രെയിൻ ചന്തേര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോൾ ഏഴാമത്തെ ബോഗിയിൽനിന്നുള്ള ബന്ധം വേർപെടുകയായിരുന്നു. എൻജിനും ഏഴു ബോഗികളും രണ്ടു കിലോമീറ്റർ അപ്പുറം ഉദിനൂരിൽ എത്തിയാണ് നിർത്തിയത്. ഒന്നരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ട്രെയിൻ പിറകോട്ടെടുത്ത് ബോഗികൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - The bogies of the moving freight train were separated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.