Posted On
date_range Updated On
date_range പൊന്മുടി അണക്കെട്ടിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തൊടുപുഴ: പൊന്മുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി മുണ്ടപ്പിള്ളിൽ ശ്യാംലാൽ (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ശ്യാംലാലിനെ പൊന്മുടി ജലാശയത്തിൽ കാണാതായത്.
സുഹൃത്തുക്കളായ അമൽ ദേവസ്യ, അഭിജിത്ത് എന്നിവർക്കൊപ്പം കള്ളിമാലി വാരിയാനിപ്പടിക്ക് സമീപം ഡാമിൽ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ മൂവരും അവിടെയുണ്ടായിരുന്ന വള്ളത്തിൽ കയറി ജലാശയത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോകുന്നതിനിടെ വള്ളം മറിഞ്ഞു. വെള്ളത്തിൽ വീണ അമലും അഭിജിത്തും നീന്തി കരകയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.