Posted On
date_range Updated On
date_range തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ, അമ്മ കസ്റ്റഡിയിൽ
തിരുവനന്തപുരം: പനവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. കുഞ്ഞിന്‍റെ അമ്മ മാങ്കുഴി സ്വദേശി വിജി (29)യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന്ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ് കുഴിച്ചുമൂടിയത്.
അഞ്ചു വർഷമായി വിജി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. പിതാവിനും സഹോദരനും ഒപ്പമായിരുന്നു താമസം. പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടുവളപ്പിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.
വിജിയെ പൊലീസ് ചോദ്യംചെയ്തുവരികയാണെന്നും വിശദ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.