സംസ്ഥാനത്ത് ജനനനിരക്ക് കുറഞ്ഞു; ജനസംഖ്യ കൂടി

തിരുവനന്തപുരം: സംസ്ഥാന ജനസംഖ്യ മൂന്നരക്കോടി കടക്കുമ്പോഴും ജനനനിരക്ക് കുറയുന്നതായി റിപ്പോർട്ട്. 2011ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വർഷത്തെ ജനന, മരണ കണക്കുകൾകൂടി ചേർത്ത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് റിപ്പോർട്ട് തയാറാക്കിയത്.

കഴിഞ്ഞ 10 വർഷത്തെ കണക്കെടുക്കുമ്പോൾ സംസ്ഥാനത്ത് ജനനനിരക്ക് ക്രമേണ കുറയുകയാണ്. 10 വർഷം മുമ്പ് 1000 പേർക്ക് 16 കുഞ്ഞുങ്ങൾ ജനിച്ചിരുന്നെങ്കിൽ ഇന്നത് 12 ആയി താഴ്ന്നു. സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.56 ൽനിന്ന് 1.46 ആയി കുറഞ്ഞു.

ദേശീയതലത്തിൽ 2.05 ആണ് പ്രത്യുൽപാദന നിരക്ക്. 2021 ൽ 54.21 ശതമാനം സ്വാഭാവിക പ്രസവം നടന്നപ്പോൾ 42.67 ശതമാനം സിസേറിയനായിരുന്നു. കൂടുതൽ സ്ത്രീകൾ പ്രസവിക്കുന്നത് 25 - 29 വയസ്സിലാണ്. ആകെ കുഞ്ഞുങ്ങളിൽ 36.35 ശതമാനം ഈ പ്രായക്കാരുടേതാണ്. ശിശുമരണനിരക്ക് 5.13 ൽനിന്ന് 5.05 ആയി കുറഞ്ഞു. കൂടുതൽ ചികിത്സ സൗകര്യമുള്ള നഗരമേഖലയിലാണ് ശിശുമരണം കൂടുതൽ സംഭവിക്കുന്നത്. 2021ൽ മരിച്ച 2121 ശിശുക്കളിൽ 1,307 പേർ നഗരമേഖലയിലും 814 പേർ ഗ്രാമമേഖലയിലുമാണ്. അതേസമയം, ആകെ ജനസംഖ്യ മൂന്നരക്കോടി കഴിഞ്ഞു. 1.68 കോടി പുരുഷന്മാരും 1.82 കോടി സ്ത്രീകളും ചേർന്ന് ആകെ 3,51,56,007 ആയി. മുൻ വർഷം 3,49,93,356 ആയിരുന്നു. 2021 ൽ 7.17 ആയിരുന്ന മരണനിരക്ക് കോവിഡ് അനന്തര കാലത്ത് 9.66 ആയി ഉയർന്നു. സംസ്ഥാന ജനസംഖ്യയിൽ കൂടുതലും 40 വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് 62 ശതമാനം വരും.

2020 ൽ കേരളത്തിൽ 4.46 ലക്ഷം പേർ ജനിച്ചപ്പോൾ 2021 ൽ ഇത് 4.19 ലക്ഷമായി കുറഞ്ഞു. മരിച്ചവരുടെ എണ്ണം 2.50 ലക്ഷത്തിൽനിന്ന് 3.39 ലക്ഷത്തിലേക്ക് ഉയർന്നു. 2021ൽ മരിച്ചവരിൽ 54.76 ശതമാനം പുരുഷന്മാരും 45.24 ശതമാനം സ്ത്രീകളുമാണ്. 12.96 ശതമാനവുമായി മരണനിരക്കിൽ മുന്നിൽ പത്തനംതിട്ട ജില്ലതാണ് മുന്നിലെങ്കിൽ 6.26 ശതമാനമുള്ള മലപ്പുറത്താണ് കുറവ്.

Tags:    
News Summary - The birth rate in the state has declined; Population increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.