Posted On
date_range Updated On
date_range സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ- കെ. മുരളീധരന്‍
കോഴിക്കോട്: സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാനാണെന്ന് കെ.മുരളീധരന്‍ എംപി. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്നും കെ മുരളീധരന്‍ എം.പി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനായാണ് സര്‍ക്കാര്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിറക്കിയത്. നാളെ മുതല്‍ ഒരു മാസത്തേക്കാണ് നിരോധനാജ്ഞ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്‍റെ നടപടി. സി.ആര്‍.പി.സി 144 പ്രകാരമാണ് നടപടി.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാണ് കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നതെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.