സ്പാ കൂട്ടബലാത്സംഗം: രണ്ടു പ്രതികൾ കൂടിയുണ്ടെന്ന് ഇരയുടെ ഭർത്താവ്

ക​ള​മ​ശ്ശേ​രി: സ്പാ​യി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ടെ​ന്ന് അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​തി​ജീ​വി​ത പൊ​ലീ​സി​നോ​ട്‌ പ​റ​ഞ്ഞ​താ​യും ഇ​യാ​ൾ അ​റി​യി​ച്ചു. പ്ര​തി​ക​ൾ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യി​ൽ​നി​ന്ന്​ പൊ​ലീ​സ് ബു​ധ​നാ​ഴ്ച രാ​ത്രി മൊ​ഴി​യെ​ടു​ത്തു. കൂ​ടാ​തെ വ്യാ​ഴാ​ഴ്ച വ​നി​ത ക​മീ​ഷ​നും മ​ജി​സ്‌​ട്രേ​റ്റും എ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ആ​ദ്യം റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഇ​ട​പ്പ​ള്ളി കേ​ന്ദ്ര​മാ​യ സ്പാ ​ഉ​ട​മ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പി​ള്ളി ഇ​രി​ക്കാ​വ് സ്വ​ദേ​ശി ശ്രീ​രാ​ജി​നെ​യും തേ​വ​യ്ക്ക​ൽ കു​തി​ര​പ്പ​റ​മ്പി​ൽ ജി​ത്ത് മാ​ർ​ട്ടി​നെ​യും ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു. ഇ​വ​രു​മാ​യി ഉ​ണി​ച്ചി​റ​യി​ലെ സ്പാ​യി​ലും കൂ​ട്ട ബ​ലാ​ത്സം​ഗം ന​ട​ന്ന ലോ​ഡ്ജി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട്ടി​ൽ​ പി​ടി​യി​ലാ​യ തൃ​ശൂ​ർ പ​റ​പ്പു​ക്ക​ര മൂ​ത്ര​ത്തി​ക്ക​ര വ​ടേ​രി​യാ​റ്റി​ൽ വി.​എ​സ്. സ​ഞ്ജ​യി​നെ​യും ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം ക​ഞ്ഞി​ക്കു​ഴി പ​ന​മ്പ​ട പു​ത്ത​ൻ​വീ​ട്ടി​ൽ സ​ര​ണ്യ ശ​ശി​യെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - kochi spa sexual assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.